Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsKottayamജോൺ വി....

ജോൺ വി. സാമുവൽ കോട്ടയം ജില്ലാ കളക്ടറായി ചുമതലയേറ്റു

കോട്ടയം : കോട്ടയത്തിന്റെ 49-ാമത് ജില്ലാ കളക്ടറായി ജോൺ വി. സാമുവൽ ചുമതലയേറ്റു. കളക്‌ട്രേറ്റിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്, സബ് കളക്ടർ ഡി. രഞ്ജിത്ത് ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ശിരസ്തദാർ എസ്.എൻ. അനിൽകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. എ.ഡിഎമ്മിൽ നിന്നാണ് ചുമതലയേറ്റത്.

2015 ഐ.എ.എസ്. ബാച്ചുകാരനാണ് തിരുവനന്തപുരം സ്വദേശിയായ ജോൺ വി. സാമുവൽ. പിന്നാക്ക വികസന വകുപ്പ് ഡയറക്ടറായി പ്രവർത്തിച്ചു വരികെയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമിതനായത്.ആലപ്പുഴ ജില്ലാ കളക്ടർ, ഭൂജല വകുപ്പ് ഡയറക്ടർ, തദ്ദേശ സ്വയംഭരണ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി, കണ്ണൂർ ജില്ലാ ഡവലപ്മെന്റ് കമ്മിഷണർ, ലീഗൽ മെട്രോളജി കൺട്രോളർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമലയിൽ മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിൽ മിന്നൽ വേഗതയുമായി ബിഎസ്എന്‍എല്‍

ശബരിമല : ദിവസവും ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന ശബരിമലയിൽ മൊബൈൽ ഫോൺ വഴിയുള്ള ആശയവിനിമയത്തിൽ മിന്നൽ വേഗതയുമായി ബിഎസ്എന്‍എല്‍. ഈ സീസൺ തുടങ്ങി 15 ദിവസങ്ങൾക്കുള്ളിൽ 500 പുതിയ സിമ്മുകളാണ് നൽകിയത്. കഴിഞ്ഞ...

സമരങ്ങളോട് സർക്കാരിന് അസ്സഹിഷ്ണുത : വി ജെ ലാലി

ചങ്ങനാശ്ശേരി : കേരളത്തിലെ ജനകീയ സമരങ്ങളോട് സർക്കാർ കടുത്ത അസഹിഷ്ണുതയാണ് കാണിക്കുന്നതെന്ന് കേരള കോൺഗ്രസ്‌ ഉന്നതാധികാര സമിതി അംഗം വി ജെ ലാലി പറഞ്ഞു. സർക്കാരിന്റെ ജനവിരുദ്ധ സമീപനത്തിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം...
- Advertisment -

Most Popular

- Advertisement -