തിരുവനന്തപുരം : കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി രക്ഷപ്പെട്ട സ്കൂട്ടർ കണ്ടെത്തി. ചിറയൻകീഴ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്നാണ് വാഹനം കണ്ടെത്തുന്നത്. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വെഞ്ഞാറമൂട് സ്വദേശി ആതിരയെ (30) വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്.ആതിരയുടെ സ്കൂട്ടറിൽ തന്നെയാണു കൊലപാതകി കടന്നുകളഞ്ഞത്.ക്ഷേത്ര പൂജാരിയായ ഭർത്താവ് രാജീവ് പതിനൊന്നരയോടെ വീട്ടിലെത്തിയപ്പോഴാണ് കഴുത്തിൽ കത്തി കുത്തിയിറക്കിയ നിലയിൽ മൃതദേഹം കണ്ടെത്തിയത് .ആതിര സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശി വധിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായി ഭർത്താവ് രാജീവ് മൊഴി നൽകിയിരുന്നു.