കണ്ണൂർ : കണ്ണൂരിലെ വാടകവീട്ടിൽ പൊട്ടിത്തെറിച്ചത് ഉഗ്രശേഷിയുള്ള പടക്കമെന്ന് പോലീസ്. അനൂപ് മാലിക്ക് എന്നയാളാണ് സ്‌ഫോടനം നടന്ന വീട് വാടകയ്‌ക്കെടുത്തത്. 2016ൽ കണ്ണൂർ പൊടികുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്.ഇയാളുടെ ബന്ധുവായ ചാലാട് സ്വദേശി മുഹമ്മദ് ആഷാം ആണ് മരിച്ചത് .അനൂപ് മാലിക്ക് നിലവില്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു .
കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.വീട്ടില്‍ പടക്കനിര്‍മാണം നടന്നതായാണ് സൂചന. പൊട്ടാതെ കിടന്ന വലിയ ഗുണ്ടുകൾ വീടിന്റെ പരിസരത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.






