പന്തളം : കാരയ്ക്കാട് ലിയോ ആർട്സ് & സ്പോർട്സ് ക്ലബ്ബിൻ്റെ നാൽപ്പത്തി അഞ്ചാമത് വാർഷികാഘോഷവും മൂന്നാമത് സഹാറാ ലിയോ സൗത്ത് ഇന്ത്യൻ ഫുട്ബോൾ ലീഗ് മത്സരങ്ങളും 2025 ഡിസംബർ 20, 21, 22, 23 തീയതികളിൽ കാരയ്ക്കാട് എസ്.എച്ച്. വി. ഹൈ സ്കൂൾ ഗ്രൗണ്ടിൽ നടക്കും.മത്സരങ്ങൾ വൈകിട്ട് 6.30ന് ഏഷ്യൻ ഗയിംസ് നീന്തൽ താരവും മുൻ ഡി.ഐ.ജി യുമായിരുന്ന ടി.ജെ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും.
വിളംബരം കുറിച്ചു കൊണ്ടുള്ള ദീപശിഖാ പ്രയാണം മുൻ സംസ്ഥാന അത്‌ലറ്റ് ഡോ.ഷേർളി ഫിലിപ്പ് ദീപശിഖ മാരത്തോൺ താരം ഡോ.മനോജ് മാധവന് കൈമാറി നിർവഹിച്ചു .ക്ലബ്ബ് പ്രസിഡണ്ട് .പി.ആർ വിജയകുമാർ, സെക്രട്ടറി കെ.ശ്രീരാജ്, സംഘാടക സമിതി ചെയർമാൻ കെ.ഐ .അലക്സാണ്ടർ, ജനറൽ കൺവീനർ രാധാകൃഷ്ണക്കുപ്പ് രാധേയം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടന മത്സരത്തിൽ ലിയോ കാരയ്ക്കാട് ഓൾഡ് ട്രാഫോർഡ് കേരളയും ഓ ടി കെ കൊല്ലവും ആണ് മാറ്റുരക്കുന്നത്.രണ്ടാമത്തെ മത്സരത്തിൽ മുൻ ജഗൻ ജൂനിയർ എഫ്. സി. ചെന്നൈയും, റാക്കോർസ്- മുഹമ്മദൻസ് മലപ്പുറവും ഏറ്റുമുട്ടുന്നു.
രണ്ടാം ദിവസം ഡിസംബർ 21 വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ ആസ്റ്റർ മെഡിസിറ്റി ബെനിഫിക്കാ കൊടുങ്ങല്ലൂർ ,എം. ആർ. സി. മാന്നാർ,എസ്. എസ്. എസ്. കെ. കോഴിക്കോട് സാൻ മറിനോസ് മലപ്പുറം എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
വിജയികളാകുന്നവർക്ക് പിഎൻ ഗോവിന്ദൻ നായർ ട്രോഫിയും ഒരു ലക്ഷം രൂപ പ്രൈസ്മണിയും റണ്ണറപ്പ് ആകുന്ന ടീമിന് 50000 രൂപയും, ട്രോഫിയും നൽകുന്നു.
ഡിസംബർ 23 വൈകിട്ട് 5.30ന് നടക്കുന്ന വാർഷികാഘോഷം യുവജന സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.






