Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളം ഫെസ്റ്റ്...

പന്തളം ഫെസ്റ്റ് ആരംഭിച്ചു : ഡെപ്യൂട്ടി സ്പീക്കര്‍ ഉദ്ഘാടന ചെയ്തു

പന്തളം : കൃഷി വകുപ്പ് , ആത്മ, സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍, നബാര്‍ഡ്, യൂണിയന്‍ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തില്‍ പന്തളം കരിമ്പ് വിത്തുല്‍പാദനകേന്ദ്രത്തില്‍ പന്തളം ഫെസ്റ്റ് ആരംഭിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിനീത അനില്‍ അധ്യക്ഷയായി.

മുതിര്‍ന്ന കര്‍ഷകന്‍ വി സഹദേവന്‍, മുന്‍ ഫാം ഉദ്യോഗസ്ഥര്‍, പന്തളം ഫാം തൊഴിലാളികള്‍, മികച്ച കര്‍ഷകര്‍ എന്നിവരെ ആദരിച്ചു. കാര്‍ഷിക മേഖലയിലെ വിവിധ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, വിപണനം, ടെക് ഫെസ്റ്റ്, കിസാന്‍ മേള, സെമിനാറുകള്‍, കലാസന്ധ്യ, കുടുംബ സംഗമം എന്നിവ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.

മുതലമട മാമ്പഴം, വിവിധയിനം ചക്ക, വിദേശയിനം ഫലവര്‍ഗങ്ങള്‍, നടീല്‍ വസ്തുക്കള്‍, മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ കേരളഗ്രോ ബ്രാന്‍ഡ് ഉല്‍പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശവും വിപണനവും, മണ്ണ് പരിശോധന സൗകര്യം, വിവിധ യന്ത്രാപകരണങ്ങളുടെ പ്രദര്‍ശനം, ഹൈഡ്രോപോണിക്സ്, കൃത്യത കൃഷി, ഡ്രോണ്‍ തുടങ്ങിയ സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തല്‍, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്ക് എന്നിവയുണ്ടാകും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം

കോട്ടയം : പഞ്ചാബിൽ പഠനയാത്രയ്ക്കുപോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ്സ് മറിഞ്ഞ് മലയാളി വിദ്യാർഥിനിയ്ക്ക് ദാരുണാന്ത്യം. കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്‌ന ജോർജ് (22) ആണ് മരിച്ചത്.പഞ്ചാബ് ലവ്‌ലി സർവകലാശാലയിലെ രണ്ടാംവർഷ എംബിഎ...

ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി എസ് ബി ഐ

ന്യൂഡൽഹി: ഒക്ടോബർ 1 മുതൽ സേവന നിരക്കുകളിൽ മാറ്റം വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ). പുതിയ വ്യവസ്ഥ പ്രകാരം ബേസിക് സേവിങ്സ് ബാങ്ക് ഡിപ്പോസിറ്റ്  അക്കൗണ്ട് ഉടമകൾക്ക്...
- Advertisment -

Most Popular

- Advertisement -