ചക്കുളത്തുകാവ്: ചൈനയിൽ വിസ്മയ കാഴ്ചയൊരുക്കി മടങ്ങിയ കാവടി സംഘത്തിന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്ര മാത്യു സമതിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ചക്കുളത്തുകാവ് മുഖ്യ കാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി, കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി, മാതൃ സമിതി പ്രസിഡൻ്റ് രാജി അന്തര്‍ജനം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.
ചൈനയിൽ വെച്ച് നടന്ന ലോക രാജ്യങ്ങളുടെ കലാപരിപാടികളിൽ ഇന്ത്യയെ പ്രതിനിധികരിച്ചാണ് കാവടി സംഘം പങ്കെടുത്തത്. ഇറ്റലിയിലെ ഇവൻ്റ് കമ്പനിയാണ് സംഘത്തെ സ്പോൺസർ ചെയതത്. സച്ചിൻ വി. എസ്സിൻ്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘമാണ് ചൈനയിലേയ്ക്ക് പുറപ്പെട്ടത്. വിഷ്ണു സി.ജിയുടെ ശിക്ഷണത്തിൽ 12 വർഷമായി കാവടി- കരകാട്ടം അഭ്യസിച്ചു വരുന്ന സംഘത്തിൽ വിഷ്ണുവിനൊപ്പം സുധി, മിഥുൻ, മനീഷ്, സുരാജ്, അഭിരാജ്, രാഹുൽ, ദീപക്, ശിവദാസ്, സൂരജ്, ബിനോയ്, വിഷ്ണു, അനന്ദു എന്നിവരാണുണ്ടായിരുന്നത്. ചൈനയിലെ പരിപാടികൾക്ക് ശേഷം ദുബൈ, ഫ്രാൻസ് എന്നീ രാജ്യങ്ങളിലും കാവടിയാട്ടം നടത്താൻ സംഘം യാത്ര പുറപ്പെടും.
