ന്യൂഡൽഹി : കേരള എൻജിനീയറിങ് പ്രവേശന (കീം) നടപടികളിലെ ഹൈക്കോടതി ഉത്തരവിനു സ്റ്റേയില്ല.ഹൈക്കോടതി വിധിക്കെതിരെ കേരള സിലബസ് വിദ്യാർഥികൾ നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടിസയച്ചു. നാലാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു
ഹൈക്കോടതി ഉത്തരവിനെതിരേ അപ്പീൽ ഫയൽ ചെയ്യുന്നില്ലെന്ന് സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചു.ഓഗസ്റ്റ് 14-നുള്ളില്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.അതുകൊണ്ടാണ് അപ്പീലിന് പോകാത്തതെന്ന് സർക്കാർ വിശദീകരിച്ചു .
സർക്കാർ ഇക്കൊല്ലം പുതുതായി നടപ്പാക്കിയ മാർക്ക് ഏകീകരണ ഫോർമുല നിയമവിരുദ്ധമെന്ന ഹൈക്കോടതി വിധിയെത്തുടർന്നാണ് പുതുക്കിയ റാങ്ക്‌ലിസ്റ്റ് സർക്കാർ പ്രസിദ്ധീകരിച്ചത് .