തിരുവനന്തപുരം : സംസ്ഥാന ബജറ്റിൽ ഭൂനികുതി സ്ലാബുകൾ 50 ശതമാനം വർധിപ്പിച്ചു. ഇതിലൂടെ 100 കോടി രൂപയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കെഎസ്ആർടിസി വികസനത്തിന് 178.98 കോടി രൂപ വകയിരുത്തി. ആധുനിക ബസ് വാങ്ങാൻ 107 കോടി രൂപയും നീക്കിവച്ചു.പഴയ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ ബജറ്റിൽ 100 കോടി രൂപ വകയിരുത്തി. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി.
കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യവികസനത്തിനായി ബജറ്റിൽ 227.4 കോടി രൂപ അനുവദിച്ചു.കേന്ദ്ര സഹായമായി 115.5കോടി രൂപയും വകയിരുത്തി. വന്യജീവി ആക്രമണങ്ങൾ നിയന്ത്രിക്കുന്നതിനും നഷ്ടപരിഹാരത്തിനുമായി 50 കോടി രൂപ അധികമായി അനുവദിച്ചു.സാമൂഹിക ക്ഷേമപെന്‍ഷന്‍ മൂന്നു മാസത്തെ കുടിശിക നല്‍കും. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഒരു ഗഡു ഡി എ കൂടി 2025 ഏപ്രിലിൽ അനുവദിക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 401 കോടിയും സൗജന്യ സ്‌കൂള്‍ യൂണിഫോം പദ്ധതിക്ക് 109 കോടിയും വകയിരുത്തി.