Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsകേരള ജേർണലിസ്റ്റ്സ്...

കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം  നവംബർ 3 ന്

പത്തനംതിട്ട: കേരള ജേർണലിസ്റ്റ്സ് യൂണിയൻ പത്തനംതിട്ട ജില്ലാ സമ്മേളനം കോന്നി പ്രിയദർശിനി ടൗൺ ഹാളിൽ ( പി.ടി. രാധാകൃഷ്ണക്കുറുപ്പ് നഗർ) നവംബർ 3 ന് നടക്കും. സമ്മേളത്തിന് മുന്നോടിയായി നവംബർ 2 ന് പതാക ജാഥ സംഘടിപ്പിക്കും. കെ.ജെ.യു മുൻ ജില്ലാ സെക്രട്ടറി അടൂർ മേലൂട് പി.ടി രാധാകൃഷ്ണക്കുറുപ്പിൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും രാവിലെ 9 ന് ആരംഭിക്കുന്ന പതാക ജാഥ കെ.ജെ.യു സംസ്ഥാന വൈസ് പ്രസിഡൻ്റ് സനിൽ അടൂർ ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി ജാഥാ ക്യാപ്റ്റനും  ജില്ലാ വൈസ് പ്രസിഡൻ്റ് ആർ വിഷ്ണുരാജ് ജാഥാ മാനേജരും ആയ പതാക ജാഥ അടൂർ, പന്തളം, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി, റാന്നി, പത്തനംതിട്ട, കോന്നി എന്നീ പ്രദേശങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം വൈകിട്ട് 5 ന് സമ്മേളന നഗരിയിൽ എത്തിച്ചേരും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.സുജേഷ് സമ്മേളന നഗറിൽ പതാക ഏറ്റുവാങ്ങും.

നവംബർ 3 ന് രാവിലെ 10 ന് ആരോഗ്യ-ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി അധ്യക്ഷത വഹിക്കും. യൂണിയൻ പ്രഥമ എക്സലൻസ് അവാർഡ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ വിതരണം ചെയ്യും. പത്തനംതിട്ട എം.പി ആൻ്റോ ആൻ്റണി മുഖ്യാതിഥി ആവും. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കെ.യു ജനീഷ്കുമാർ എം.എൽ.എ ആദരിക്കും. ഐഡി കാർഡ് വിതരണം കെ.ജെ.യു സംസ്ഥാന പ്രസിഡൻ്റ് അനിൽ ബിശ്വാസ് നിർവ്വഹിക്കും.

തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ഇന്ത്യൻ ജേർണലിസ്റ്റ്സ്  യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും. ശേഷം പുതിയ ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടക്കുമെന്ന്   കെ.ജെ.യു ജില്ലാ പ്രസിഡൻ്റ് രാജു കടക്കരപ്പള്ളി, ജില്ലാ സെക്രട്ടറി ബിനോയ് വിജയൻ സ്വാഗത സംഘം ചെയർമാൻ ശ്യാംലാൽ കൺവീനർ ഷാഹിർ പ്രണവം എന്നിവർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ദേശീയപാതയിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച്  വിദ്യാർത്ഥി മരിച്ചു

ആലപ്പുഴ : ആലപ്പുഴ  ദേശീയപാതയിൽ ഓട്ടോയും,സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർത്ഥി മരിച്ചു. ചെറുതന ആനാരിമംഗലശേരി വീട്ടിൽ ജയകുമാർ - സ്മിത ദമ്പതികളുടെ മകൻ സഞ്ചു (21) ആണ് മരിച്ചത്. പുന്നപ്ര കാർമൽ...

കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന

ന്യൂ ഡൽഹി : കടൽക്കൊള്ളക്കാർ റാഞ്ചിയ ഇറാനിയൻ കപ്പൽ മോചിപ്പിച്ച് ഇന്ത്യൻ നാവികസേന.സൊമാലിയൻ കടൽക്കൊള്ളക്കാരെ കീഴ്‌പ്പെടുത്തിയതായും കപ്പലിലുണ്ടായിരുന്ന 23 പാക് മത്സ്യത്തൊഴിലാളികൾ സുരക്ഷിതരാണെന്നും ഇന്ത്യൻ നാവികസേന അറിയിച്ചു. വ്യാഴാഴ്ചയാണ് കടൽക്കൊള്ളക്കാർ അൽ കമ്പാർ എന്ന...
- Advertisment -

Most Popular

- Advertisement -