തിരുവല്ല : അടുക്കള മാലിന്യങ്ങൾ കറുത്ത പൊന്ന് ആക്കി മാറ്റുന്ന ജി- ബിൻ പദ്ധതിയുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്. സമ്പൂർണ്ണ മാലിന്യ സംസ്കരണത്തിൻ്റെ ഭാഗമായി വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 189200 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ലെയറുകളിലായുള്ള മൈക്രോബിയൽ സാങ്കേതികവിദ്യയാണ് പദ്ധതിയിൽ ഉപയോഗിച്ചിരിക്കുന്നത്. ദുർഗന്ധം, മലിനജലം, പുഴുശല്യം എന്നിവയൊന്നുമില്ലാതെ വീടുകളിലും കൈകാര്യംചെയ്യാവുന്ന സംവിധാനമാണിത്.
പഞ്ചായത്തിലെ ഗുണഭോക്താവിന് ജി- ബിൻ നൽകി പ്രസിഡന്റ് റ്റി പ്രസന്നകുമാരി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ക്ഷമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ ഗിരീഷ് കുമാർ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർപേഴ്സൺ പ്രീതി മോൾ ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തോമസ് ബേബി ,ഗ്രേസി അലക്സാണ്ടർ ,വൈശാഖ് പി ,ശ്യാം ഗോപി, പഞ്ചായത്ത് സെക്രട്ടറി ശാന്തകുമാർ, വിഇഒ ശ്രീലത, ബ്രൂണോ , പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സുരേജ് ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.