Thursday, August 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസുപ്രീംകോടതി ഭരണഘടനാ...

സുപ്രീംകോടതി ഭരണഘടനാ ബഞ്ച് സാധുവായി പ്രഖ്യാപിച്ചതിനെതിരെ സംസ്ഥാന  സർക്കാർ  ബിൽ പാസാക്കിയാൽ നിലനിൽക്കുന്നതല്ല –  റിട്ട. ജസ്റ്റിസ്‌  ബി. കമാൽ പാഷ

കോട്ടയം :  മലങ്കര സഭയുടെ 1934- ലെ ഭരണഘടന, 1995 – ലെയും 2017- ലെയും സുപ്രീംകോടതി ഭരണഘടനാ ബഞ്ച്  സാധുവായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന  സർക്കാർ  ബിൽ പാസാക്കിയാൽ നിലനിൽക്കുന്നതല്ലായെന്ന് റിട്ട. ജസ്റ്റിസ്‌  ബി. കമാൽ പാഷ പറഞ്ഞു. ഓർത്തഡോക്സ് സഭ അൽമായ വേദിയുടെ സെമിനാർ കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീം കോടതി  വിധിത്തീർപ്പ് പൂർണ്ണമായും ആ കേസിലെ വിധിന്യായത്തിനനുസൃതമാണ്. വിധി തീർപ്പും, വിധിന്യായവും  തമ്മിൽ ഭിന്നതയില്ല. കാനോനിക  നിയമപ്രകാരം  പള്ളികളും. വസ്തുവകകളും, മുതലുകളും  ഒരു ട്രസ്റ്റിന്റെ  കീഴിലാണെന്ന് സുപ്രീം കോടതി  വ്യക്തമായി വിധി കല്പിച്ചിട്ടുണ്ട്.

ഒരു സഭയിലെ രണ്ടു വിഭാഗങ്ങളായി  നിൽക്കുന്ന, ഇരുവിഭാഗത്തിലും ഉള്ളവർ മതേതരത്വം മുറുകെ പിടിച്ച് വിട്ടുവീഴ്ചകൾ  ചെയ്ത് അനുരഞ്ജനത്തിൽ  കൂടി പരിഹാരം കാണേണ്ട ഒരു വിഷയമാണ് മലങ്കര സഭാ പ്രശ്നം. ഇന്ന് യുവജനങ്ങളും അൽമായരും,  അനുരഞ്ജനത്തിനും സമവായത്തിനും മുൻതൂക്കം നൽകി ഒറ്റസഭയായി തീരണമെന്നാണ് ആഗ്രഹിക്കുന്നത് . ശക്തി വേണമെങ്കിൽ  ഒന്നിച്ചു നിൽക്കണം. ഇന്ത്യയിലെ ട്രേഡ്  യൂണിയനുകൾ  ഒന്നിച്ചു നിന്ന്പ്ര വർത്തിക്കുമ്പോൾ ശക്തിയുള്ളവരായി തീരുകയാണ്. ഒരേ വിശ്വാസമുള്ളവരെ കേരള സർക്കാർ  ശരിയായ  രീതിയിൽ  മദ്ധ്യസ്ഥത വഹിച്ചു മലങ്കര സഭാ പ്രശ്നത്തിനു പരിഹാരം കാണണമെന്ന്  ജസ്റ്റിസ് കമാൽ പാഷ പറഞ്ഞു.

ഓർത്തഡോക്സ് സഭ അൽമായ വേദി പ്രസിഡന്റ്‌  സുനിൽ. സി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡോ. തോമസ് മാർ അത്താനാസിയോസ്  മുഖ്യസന്ദേശം നൽകി. മലങ്കര സഭാ നടത്തിപ്പിൽ അൽമായ സമൂഹത്തിന് കാര്യമായ പങ്കാളിത്തം സഭാ ഭരണഘടന  നൽകുന്നുണ്ടന്നും പക്ഷേ സമീപകാലത്ത് സഭയുടെ പ്രവർത്തന  ചരിത്രത്തിൽ അൽമായരുടെ പങ്കാളിത്തം കുറഞ്ഞു വരികയാണെന്നും  ഇതിന് മാറ്റം വരുത്തേണ്ട വിഷയം സഭാ നേതൃത്വം ഗൗരവത്തോടെ കാണണമെന്നും  ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

യോഗത്തിൽ മുൻ  വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ,  ഫാ. ഡോ. എം. ഒ. ജോൺ, ഡോ. റോബിൻ. പി. മാത്യു, ജോർജ് പൗലോസ്, സന്തോഷ്‌. എം. സാം, സാബു വറുഗീസ്  വടകര, ജെയിംസ് പാമ്പാടി, സന്തോഷ്‌ ജോർജ് മൂലയിൽ  എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം: ഒരാളെ കാണാനില്ല

കോട്ടയം : കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് അപകടം. ഒരാളെ കാണാനില്ല. പാണാവള്ളി സ്വദേശി കണ്ണനെ ആണ് കാണാതായത്. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയ വള്ളമാണ് മറഞ്ഞത്. ഇരുപതോളം പേരാണ് വള്ളത്തിൽ...

വാളയാർ ആൾക്കൂട്ട കൊലപാതകം : ആക്രമിച്ചത് 15 ഓളം പേർ ; മര്‍ദിച്ചവരില്‍ സ്ത്രീകളും

പാലക്കാട് : വാളയാറിൽ ആൾകൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തിൽ 15 ഓളം പേർ പങ്കാളികൾ.സംഭവത്തിൽ സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.കേസില്‍ അഞ്ചുപേരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്.മര്‍ദിച്ച സംഘത്തിലെ സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ നാടുവിട്ടതായും...
- Advertisment -

Most Popular

- Advertisement -