കൊല്ലം : കൊല്ലം ചിതറയിൽ യുവാവിനെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടൽ സ്വദേശി ഇർഷാദ് (26) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ സഹദിനെ (26)ചിതറ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹദ് കഞ്ചാവു കേസിലെ പ്രതിയാണെന്നാണ് വിവരം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്യുകയാണ് .