തിരുവല്ല : തകർന്ന് കിടന്നിരുന്ന കൂട്ടുമ്മേൽ – സ്വാമിപാലം റോഡ് ബിജെപി 144-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കി. പെരിങ്ങര പഞ്ചായത്തിലെ ഒമ്പതാം വാർഡിലൂടെ കടന്നുപോകുന്ന റോഡാണ് മണ്ണും മക്കും ഉപയോഗിച്ച് ജെസിബിയുടെ സഹായത്താൽ നിരത്തി സഞ്ചാരയോഗ്യമാക്കിയത്.
എം എൽ എ ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ പദ്ധതി മുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ പഞ്ചായത്ത് ബജറ്റിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കൂട്ടുമ്മേൽ ക്ഷേത്രം മുതൽ അങ്കണവാടി വരെയുള്ള ഭാഗം മാസങ്ങൾക്ക് മുമ്പ് ടാറിങ്ങ് നടത്തിയിരുന്നു .
ബാക്കിയുള്ള ഭാഗങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി മക്ക് ഉപയോഗിച്ച് കുഴി നികത്തുകയും ചെയ്തു. റോഡ് പൂർണ്ണമായും ടാർ ചെയ്യുന്നതിനുള്ള തുക ലഭിക്കാത്ത സാഹചര്യത്തിലാണ് കുഴികൾ അടച്ച് റോഡ് സഞ്ചാര യോഗ്യമാക്കിയത്. വാർഡ് മെമ്പർ ടി.വി വിഷ്ണു നമ്പൂതിരി, മനോജ് വെട്ടിക്കൽ, ജി ദേവരാജൻ, സന്തോഷ് കോതേകാട്ട്, വേണു ചെത്തിക്കാട്ട്, സെയിൻ തുണ്ടിയിൽ, തമ്പി പാറയിൽ, രതീഷ് കോവൂർ, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.