Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകൂട്ടുമ്മേൽ -...

കൂട്ടുമ്മേൽ – സ്വാമിപാലം റോഡ് കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കി

തിരുവല്ല : തകർന്ന് കിടന്നിരുന്ന  കൂട്ടുമ്മേൽ – സ്വാമിപാലം റോഡ് ബിജെപി 144-ാം നമ്പർ ബൂത്ത് കമ്മിറ്റിയുടെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹകരണത്തോടെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കി. പെരിങ്ങര പഞ്ചായത്തിലെ ഒമ്പതാം വാർഡിലൂടെ കടന്നുപോകുന്ന റോഡാണ് മണ്ണും മക്കും ഉപയോഗിച്ച് ജെസിബിയുടെ സഹായത്താൽ നിരത്തി സഞ്ചാരയോഗ്യമാക്കിയത്.

എം എൽ എ ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കുന്നതിനുള്ള ഫണ്ട് അനുവദിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആളില്ലാത്തതിനാൽ പദ്ധതി മുടങ്ങുകയായിരുന്നു. ഈ സാഹചര്യത്തിൽ കഴിഞ്ഞ പഞ്ചായത്ത് ബജറ്റിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് കൂട്ടുമ്മേൽ ക്ഷേത്രം മുതൽ അങ്കണവാടി വരെയുള്ള ഭാഗം മാസങ്ങൾക്ക് മുമ്പ് ടാറിങ്ങ് നടത്തിയിരുന്നു .

ബാക്കിയുള്ള ഭാഗങ്ങളിൽ രണ്ട് ഘട്ടങ്ങളിലായി മക്ക് ഉപയോഗിച്ച് കുഴി നികത്തുകയും ചെയ്തു. റോഡ് പൂർണ്ണമായും ടാർ ചെയ്യുന്നതിനുള്ള തുക ലഭിക്കാത്ത സാഹചര്യത്തിലാണ് കുഴികൾ അടച്ച് റോഡ് സഞ്ചാര യോഗ്യമാക്കിയത്. വാർഡ് മെമ്പർ ടി.വി വിഷ്ണു നമ്പൂതിരി, മനോജ് വെട്ടിക്കൽ, ജി ദേവരാജൻ, സന്തോഷ് കോതേകാട്ട്, വേണു ചെത്തിക്കാട്ട്, സെയിൻ തുണ്ടിയിൽ, തമ്പി പാറയിൽ, രതീഷ് കോവൂർ, അനിൽകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി തലസ്ഥാനത്ത് : 4 ട്രെയിനുകൾ ഫ്ളാഗ്ഓഫ് ചെയ്തു ;നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ടു

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് നിരവധി പദ്ധതികൾ ഉത്ഘാടനം ചെയ്തു. അമൃത് ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. തെരുവ് കച്ചവടക്കാർക്കായുള്ള ഒരു ലക്ഷം രൂപയുടെ പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്...

മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യത : പ്രമോദ് നാരായണൻ എം.എൽ.എ

തിരുവല്ല : മനുഷ്യത്വം നശിക്കാത്ത നല്ല മനുഷ്യസ്നേഹികൾ കാലഘട്ടത്തിൻ്റെ അനിവാര്യമാണെന്നും യുവജനങ്ങളെ ഈ തരത്തിൽ വളർത്തിയെടുക്കേണ്ടതിൻ്റെ ഉത്തരവാദിത്വം ആത്മീയ സംഘടനകൾ ഏറ്റെടുക്കണമെന്നും പ്രമോദ് നാരായണൻ എം.എൽ.എ. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം...
- Advertisment -

Most Popular

- Advertisement -