Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ഓണം -...

ശബരിമലയിൽ ഓണം – കന്നിമാസ പൂജകൾക്കായി കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കുന്നു

തിരുവനന്തപുരം : ശബരിമലയിൽ ഓണത്തോടനുബന്ധിച്ചും കന്നിമാസ പൂജകൾക്കുമായി  കെഎസ്ആർടിസി വിപുലമായ യാത്രാ ക്രമീകരണങ്ങൾ ഒരുക്കുന്നു. 13ന് വൈകിട്ട് 05.00 മണിക്ക് ക്ഷേത്രനടതുറക്കുകയും 21 ന് രാത്രി 10.00 മണിക്ക് നട അടയ്ക്കുന്നതുമാണ്.

തീർത്ഥാടകരുടെ സൗകര്യാർത്ഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, കൊട്ടാരക്കര, പുനലൂർ,ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ
ഉണ്ടായിരിക്കും.

നിലയ്ക്കൽ-പമ്പ ചെയിൻ സർവ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച്  സ്പെഷ്യൽ ബസുകളും, മുൻകൂട്ടി ബുക്കിങ്ങ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ തിരക്കനുഭവപ്പെടുന്ന സാഹചര്യത്തിൽ തൊട്ടടുത്ത  യൂണിറ്റുകളിൽ നിന്നും സർവ്വീസുകൾ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 05-04-2025 Karunya KR-700

1st Prize Rs.80,00,000/- KK 928155 (KATTAPPANA) Consolation Prize Rs.8,000/- KA 928155 KB 928155 KC 928155 KD 928155 KE 928155 KF 928155 KG 928155 KH 928155 KJ 928155...

എക്സിനെതിരെ നടന്നത് സൈബർ ആക്രമണമെന്ന് മസ്ക്

വാഷിങ്ടൻ : സമൂഹമാധ്യമമായ എക്സിന്റെ പ്രവർത്തനം നിലച്ചതിൽ ഗൂഢാലോചന ആരോപിച്ച് ഇലോൺ മസ്ക്.പിന്നിൽ ഒരു വലിയ സംഘമോ അല്ലെങ്കിൽ ഒരു രാജ്യമോ ആയിരിക്കാമെന്നും അന്വേഷണം നടക്കുകയാണെന്നും മസ്ക് എക്സിൽ കുറിച്ചു. യു.കെ, യു.എസ്,...
- Advertisment -

Most Popular

- Advertisement -