Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsകെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ്...

കെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം:  കെ.എസ്.ആർ.ടി.സിയുടെ എക്‌സിക്യുട്ടീവ് ക്ലാസ് ബസ് നാളെ മുതല്‍ സര്‍വീസ് തുടങ്ങും. ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന നി​ല​വാ​ര​മു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ​നു​ഭ​വം ഒ​രു​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഏര്‍പ്പെടുത്തിയ എ.​സി വോ​ൾ​വോ ല​ക്ഷ്വ​റി ബ​സ് തി​രു​വ​ന​ന്ത​പു​രം -എ​റ​ണാ​കു​ളം റൂ​ട്ടി​ലാ​ണ് സ​ർ​വീ​സ് നടത്തുക. അതിനുള്ള ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് ആരംഭിച്ചു.

36 പ്രീ​മി​യം റി​ക്ലൈ​നി​ങ് സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഓ​രോ സീ​റ്റി​ലും വ്യ​ക്തി​ഗ​ത വി​നോ​ദ സം​വി​ധാ​ന​മു​ണ്ട്. മി​നി റ​ഫ്രി​ജ​റേ​റ്റ​റും കോ​ഫി മേ​ക്ക​റും ഉ​ൾ​പ്പെ​ടു​ന്ന പാ​ൻ​ട്രി സം​വി​ധാ​ന​വും ബ​സ്സി​ലെ ശു​ചി​മു​റി​യും ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്ക് ഏ​റെ സ​ഹാ​യ​ക​മാ​കും.​യു.​എ​സ്.​ബി ചാ​ർ​ജി​ങ് പോ​ർ​ട്ടു​ക​ളും സൗ​ജ​ന്യ വൈ​ഫൈ സൗ​ക​ര്യ​വും ഉ​ണ്ട്. തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30-ന് പുറപ്പെട്ട് 9.45-ന് എറണാകുളത്തെത്തും. യാത്രാസമയം 4.15 മണിക്കൂർ. എറണാകുളത്തുനിന്ന് തിരികെ വൈകീട്ട് 5.30-ന് പുറപ്പെട്ട് 9.45-ന് തലസ്ഥാനത്തെത്തും.

വന്ദേഭാരത് എക്‌സ്പ്രസിന് പിന്നാലെയാണ് ഇരുസർവീസുകളുടെയും സമയക്രമീകരണം. ഇതേറൂട്ടിൽ വന്ദേഭാരതിൽ ചെയർകാറിന് 690 രൂപയാണ് ടിക്കറ്റ്‌നിരക്ക്. കൊല്ലം, ആലപ്പുഴ, തോപ്പുംപടി എന്നിവിടങ്ങളിലാണ് ഇടയ്‌ക്ക് സ്റ്റോപ്പുള്ളത്. ശനി, ഞായർ ദിവസങ്ങളിൽ ഗുരുവായൂരേക്ക് യാത്ര നീട്ടുന്നതും പരിഗണനയിലുണ്ട്.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയെ മികച്ച കായിക ഹബ്ബാക്കി മാറ്റും: അനൂപ് ആന്റണി കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തി

തിരുവല്ല: തിരുവല്ലയിലെ കായിക പ്രേമികൾക്ക് സ്റ്റേഡിയം എന്ന സ്വപ്നങ്ങൾക്ക് ചിറകു വയ്ക്കുന്നു.തിരുവല്ല സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ സഹായം ഉറപ്പാക്കി ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി...

പുളിക്കീഴ് ബ്ലോക്ക് : ലാബ് ടെക്നിഷ്യൻ നിയമനം

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 -25 സാമ്പത്തിക വർഷത്തെ ആതുര സന്ധ്യ പ്രോജെക്ടിൽ നിന്നും ഒരു ലബോറട്ടറി ടെക്നീഷ്യനെ താൽക്കാലികാടിസ്ഥാനത്തിൽ സാമൂഹികാരോഗ്യകേന്ദ്രം ചാത്തങ്കേരിയിൽ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 19ന്  2 മണിക്ക് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -