Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsകെഎസ്ആർടിസിയുടെ പുതിയ ...

കെഎസ്ആർടിസിയുടെ പുതിയ  ബസുകള്‍  നിരത്തിലിറങ്ങും: ഓണ സമ്മാനമെന്ന് മന്ത്രി

തിരുവനന്തപുരം : കെഎസ്ആർടിസി പുതിയതായി വാങ്ങിയ  സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ ഓണത്തിന് നിരത്തിലിറങ്ങും. യാത്രക്കാർക്കുള്ള ഓണ സമ്മാനമായി ബസുകൾ നിരത്തിലിറങ്ങുതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു.

പുതിയതായി എത്തിയ ബസുകൾ മന്ത്രി നേരിട്ട് ഓടിച്ച് നോക്കി വിലയിരുത്തിയിരുന്നു. ഏറെ കാലത്തിനുശേഷമാണ് കെഎസ്ആര്‍ടിസിക്ക് സ്വന്തമായി പുതിയ ബസുകള്‍ നിരത്തിലിറങ്ങുന്നത്. ബസുകൾ ഓണ സമ്മാനമായി എത്തുമെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി

അടുത്തകാലത്തായി ഇറക്കിയ ബസുകളെല്ലാം കെഎസ്ആര്‍ടിസിയുടെ തന്നെ ഉപകമ്പനിയായ സ്വിഫ്റ്റിനായിരുന്നു നൽകിയിരുന്നത്. അതിനാൽ തന്നെ ടാറ്റയുടെ പുതിയ സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകള്‍ കെഎസ്ആര്‍ടിസിക്കായി പുറത്തിറക്കുന്നത് ഏരെ ആകാംക്ഷയോടെയാണ് ആനവണ്ടി പ്രേമികളും യാത്രക്കാരും നോക്കി കാണുന്നത്.

എന്നാൽ നേരത്തെ ബസിന്‍റെ ചിത്രം പുറത്ത് വന്നതിന് പിന്നാലെ ബസിന്‍റെ മോശമാണെന്നും പെയിന്‍റിങ് അടക്കം മാറ്റണമെന്നും ആവശ്യപ്പെട്ട് നിരവധി പേർ മന്ത്രിയുടെ ഫേസ്ബുക്ക് പേജിൽ കമന്‍റുമായി എത്തിയിരുന്നു.

ടാറ്റയുടെ ഷാസിയിൽ എസിജിഎൽ കമ്പനിയാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. ഗോവയിലെ എസിജിഎൽ കമ്പനിയാണ് ബസ്  നിര്‍മിച്ചത്. ബസിന്‍റെ ഉള്‍വശവും സീറ്റുമെല്ലാം നല്ല നിലവാരത്തിലുള്ളതാണെന്നും  ഉള്‍വശം മികച്ചതാണെന്നും  ആവശ്യത്തിന് ലഗ് സ്പേസുണ്ടെന്നും നേരിട്ടുകണ്ട പലരും അഭിപ്രായപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഈസ്റ്റർ സ്നേഹ സംഗമം സംഘടിപ്പിച്ച് വൈ എം സി എ തിരുവല്ല സബ് – റീജൺ

തിരുവല്ല : ആഘോഷങ്ങൾ ആഹ്ലാദിക്കുവാൻ മാത്രമുള്ളതല്ല, സമൂഹത്തിൽ നന്മയുടെ സംസ്കാരം വളർത്തുവാൻ ഉപകരിക്കേണ്ടതാകണമെന്ന് വൈ എം സി എ ദേശീയ ട്രഷറാർ റെജി ജോർജ്.  വൈ. എം.സി.എ തിരുവല്ല സബ് - റീജൺ...

അറിയിപ്പില്ലാതെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു : ആത്മഹത്യാ ഭീഷണി മുഴക്കി ശുചീകരണ തൊഴിലാളികൾ

തിരുവനന്തപുരം : അറിയിപ്പില്ലാതെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതിൽ‌ തിരുവനന്തപുരം കോർപറേഷനു മുന്നിൽ ശുചീകരണ തൊഴിലാളികൾ ആത്മഹത്യാ ഭീഷണി മുഴക്കി.സിപിഎം കൊടികളേന്തി മരത്തിനു മുകളിൽ കയറിയാണ് തൊഴിലാളികൾ ആത്മഹത്യാഭീഷണി മുഴക്കിയത്.ഇന്ന് രാവിലെയാണ് സംഭവം.13 വര്‍ഷത്തോളമായി...
- Advertisment -

Most Popular

- Advertisement -