Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഎരുമേലിയിൽ വീടിന്...

എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു : മൂന്നുപേർക്കു ഗുരുതരപരുക്ക്

കോട്ടയം : എരുമേലിയിൽ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു .കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് തീയണച്ചത് .സീതമ്മ സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു. രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി ബഹളം വച്ചിരുന്നതായി നാട്ടുകാർ പറയുന്നു. തീ പിടിച്ചത് എങ്ങനെയെന്നു വ്യക്തമല്ല. ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു....

സുപ്രീംകോടതി ഭരണഘടനാ ബഞ്ച് സാധുവായി പ്രഖ്യാപിച്ചതിനെതിരെ സംസ്ഥാന  സർക്കാർ  ബിൽ പാസാക്കിയാൽ നിലനിൽക്കുന്നതല്ല –  റിട്ട. ജസ്റ്റിസ്‌  ബി. കമാൽ പാഷ

കോട്ടയം :  മലങ്കര സഭയുടെ 1934- ലെ ഭരണഘടന, 1995 - ലെയും 2017- ലെയും സുപ്രീംകോടതി ഭരണഘടനാ ബഞ്ച്  സാധുവായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനെതിരെ സംസ്ഥാന  സർക്കാർ  ബിൽ പാസാക്കിയാൽ നിലനിൽക്കുന്നതല്ലായെന്ന് റിട്ട....
- Advertisment -

Most Popular

- Advertisement -