Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് റിസോർട്ടിൽ...

പാലക്കാട് റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ അഞ്ച് ദിവസം അടച്ചിട്ട് മർദിച്ചതായി പരാതി

പാലക്കാട് : റിസോർട്ടിൽ ആദിവാസി ജീവനക്കാരനെ മുറിയില്‍ അടച്ച് പട്ടിണിക്കിട്ട് മര്‍ദിച്ചതായി പരാതി.ഇടുക്കപ്പാറ ഊർക്കുളം കാട്ടിലെ തോട്ടത്തിൽ പ്രവർത്തിക്കുന്ന റിസോർട്ടിലെ ജോലിക്കാരനായ വെള്ളയാനെയാണ് (54)യാണ് പീഡിപ്പിച്ചത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കായി എത്തിയ വെള്ളയന്‍ അവിടെയുണ്ടായിരുന്ന മദ്യ കുപ്പിയിൽ നിന്ന് മദ്യമെടുത്ത് കുടിച്ചതിന്‍റെ പേരിലാണ് മർദനം .

വെള്ളയനെ മര്‍ദിച്ച് മുറിയിൽ പൂട്ടിയിടുകയായിരുന്നു.ഒരു നേരം മാത്രമാണ് പലപ്പോഴും ഭക്ഷണം നൽകിയിരുന്നത്.വിഷയം അറിഞ്ഞതോടെ മുൻ പഞ്ചായത്ത് അധ്യക്ഷ കല്പനാദേവിയുടെ നേതൃത്വത്തിൽ നാട്ടുകാർ സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് ഒരു മുറിയില്‍ അബോധാവസ്ഥയില്‍ വെള്ളയനെ കണ്ടെത്തിയത്. ഉടനെ തന്നെ പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി വാതില്‍ തുറന്ന് ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും

ശബരിമല: അയ്യനെ കാണാന്‍ മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി ദേവസ്വം ബോര്‍ഡ് 24 മണിക്കൂറും വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് പമ്പ മുതല്‍ സന്നിധാനം വരെ സുലഭമായി...

കേരളത്തിൽ വ്യാപക മഴയ്‌ക്ക് സാധ്യത : അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. അ‌ഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 25-ാം തിയതി വരെ...
- Advertisment -

Most Popular

- Advertisement -