തൃശ്ശൂർ : മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിൽ കെ എസ് യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നു പുലർച്ചെയോടെയാണ് കെഎസ്‌യു – എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ 20 ഓളം വിദ്യാർഥികൾക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് മത്സരങ്ങൾ നിർത്തിവെച്ചു.
മത്സരങ്ങൾ വൈകുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. കലോത്സവത്തിൽ പങ്കെടുക്കാനെത്തിയ ചില വിദ്യാർഥികൾക്കും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കെഎസ്‌യു വിദ്യാർഥികളുമായി പോയ ആംബുലൻസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതായി കോൺഗ്രസ് ആരോപിച്ചു