Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaകുടുംബശ്രീ 'ആരോഗ്യ...

കുടുംബശ്രീ ‘ആരോഗ്യ കർക്കടകം’ ഫെസ്റ്റിന് കളക്ട്രേറ്റിൽ തുടക്കം

ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ ‘ആരോഗ്യ കർക്കടകം ഫെസ്‌റ്റിന്’ ആലപ്പുഴ കളക്ട്രേറ്റിൽ തുടക്കമായി. ജില്ലാ കളക്ടർ അലക്സ് വർഗീസ്
കുടുംബശ്രീ ഉൽപ്പന്നമായ ചാമ അരി നടൻ അനൂപ് ചന്ദ്രന് നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

ആരോഗ്യകരമായ ഭക്ഷണവും ജീവിത ശൈലിയും പിന്തുടർന്ന് മുന്നോട്ട് പോകണമെന്നും കുടുംബശ്രീയുടെ ഉദ്യമത്തിൽ എല്ലാവരും പങ്കാളികളാകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.  കർക്കടക മാസത്തിലെ ആരോഗ്യ സംരക്ഷണത്തിനും പ്രതിരോധശേഷിക്കുമായി ഔഷധക്കൂട്ടുകളുടെ കലവറയാണ് കളക്ട്രേറ്റിൽ തയ്യാറാക്കിയ പ്രത്യേക പന്തലിൽ ഒരുക്കിയിട്ടുള്ളത്.

മുളയരി മരുന്നു കഞ്ഞി, ചാമയരിക്കഞ്ഞി, ചുക്കുകാപ്പി, ബാംബൂവിറ്റ ഹെൽത്ത് എന്നിവയും ഇവയുടെ പായ്ക്കറ്റുകളും ഫെസ്റ്റിലുണ്ട്. ഔഷധക്കൂട്ടുകൾ ചേർത്തു തയാറാക്കിയ മരുന്നുണ്ടയാണ് മേളയിലെ മറ്റൊരു പ്രധാന ആകർഷണം. ഏഴ് മരുന്നുണ്ടയുടെ ഒരു പാക്കറ്റിന് 175 രൂപയാണ് വില. കർക്കടകക്കഞ്ഞി, പത്തിലത്തോരൻ, നെല്ലിക്ക-കാന്താരി ജൂസ്, ചക്ക ഉൽപന്നങ്ങൾ തുടങ്ങിയവയും ലഭ്യമാണ്.

ജീവിതശൈലി രോഗങ്ങളായ കൊളസ്ട്രോൾ, പ്രമേഹം, രക്തസമ്മർദം, സന്ധിവേദന, നടുവേദന തുടങ്ങിയവയുള്ളവർക്ക് കഴിക്കാൻ അനുയോജ്യമായ ഭക്ഷ്യവിഭവങ്ങളുമുണ്ട് ഫെസ്റ്റില്‍. ഹൃദയസംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കാനുള്ള ഔഷധക്കൂട്ടുകളും ലഭ്യമാണ്. കൂടാതെ വിവിധതരം അച്ചാറുകൾ, മുളയരി പായസം, പാലട പായസം, മറ്റ് മൂല്യ വർധിത ഉൽപ്പന്നങ്ങൾ തുടങ്ങിയവയും ഇവിടെ നിന്ന് വാങ്ങാം.

ജൂലൈ 26 വരെ ദിവസവും രാവിലെ 10 മണിമുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത്.ഉദ്ഘാടന പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് രഞ്ജിത്ത്, ജില്ലാ പ്രോഗ്രാം മാനേജർമാരായ പി സുനിത, സാഹിദ് ഫെയ്‌സി, കുടുംബശ്രീ നോർത്ത് സിഡിഎസ് ചെയർപേഴ്സൺ സോഫി അഗസ്റ്റിൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിനിമ ചിത്രീകരണത്തിനിടെ വാഗമണ്ണിൽ വൻസ്ഫോടനം : നാട്ടുകാർ പരിഭ്രാന്തിയിൽ

കോട്ടയം : സുരേഷ് ഗോപിയുടെ സിനിമയുടെ ചിത്രീകരണത്തിനിടെ വാഗമണ്ണിൽ വൻസ്ഫോടനം. സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന കൃത്രിമ ബോംബ് സ്‌ഫോടനത്തിൽ നാട്ടുകാർ  പരിഭ്രാന്തിയിലായി. വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്കും ആറിനും ഇടയിലാണ് സംഭവം നടന്നത്. വാഗമണിലെ ഫാക്ടറി...

ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രയാഗ് രാജ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മഹാകുംഭമേളയിൽ പങ്കെടുത്തു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സം​ഗമത്തിൽ പുണ്യസ്നാനം നടത്തി.രാവിലെ ലക്നൗ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി...
- Advertisment -

Most Popular

- Advertisement -