Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകുട്ടനാട് പൂരം...

കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ നഗരസഭ സ്റ്റേഡിയത്തിൽ ആരംഭിച്ചു

തിരുവല്ല: കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയ്ക്ക് മുന്നോടിയായി നടത്തുന്ന കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ നഗരസഭ സ്റ്റേഡിയത്തിൽ തുടങ്ങി. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലയിലെ കർഷക തൊഴിലാളികളെയും പഞ്ചായത്തുകളെയും കുടുംബശ്രീ യൂണിറ്റുകളെയും പങ്കെടുപ്പിച്ച്  വിവിധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.

ഓരോ ദിവസവും കാർഷിക സെമിനാറുകളും ആരോഗ്യ സെമിനാർ, പരിസ്ഥിതി സെമിനാർ, വനിതാ സെമിനാർ, ജൈവകർഷിക സെമിനാർ, ലഹരിവിരുദ്ധ സെമിനാർ ട്രാഫിക് ബോധവൽകരണ സെമിനാർ, മാധ്യമ സെമിനാർ, മതസൗഹാർദ സമ്മേളനം വിവിധ സാംസ്കാരിക നേതാക്കളെയും വ്യവസായ പ്രമുഖന്മാരെയും കാർഷിക നേതാക്കളെയും ആദരിക്കും.

മൺമറഞ്ഞുപോയ ഇന്ത്യയുടെ പ്രഗൽഭനായ കൃഷി ശാസ്ത്രജ്ഞനും കാർഷിക മേഖലയിൽ അത്ഭുതകരമായ നേട്ടങ്ങൾ നൽകിയ ഹരിത വിപ്ലവത്തിന്റെ പിതാവും കൂടിയായ എം എസ് സ്വാമിനാഥൻ അനുസ്മരണ ദിനം ഇതിനോടാനുബന്ധിച്ചു നടത്തും.

കാർഷിക നേതാക്കളും മുൻ മന്ത്രിയുമായ കെഎം മാണി, ഈ ജോൺ ജേക്കബ്, സി എഫ് തോമസ്, കെ. നാരായണക്കുറുപ്പ്, മുൻ എംഎൽഎമാരായ മാമ്മൻ മത്തായി, തോമസ് ചാണ്ടി, പിസി തോമസ്, വയല ഇടുക്കുള്ള, പി ചാക്കോ, ഡോ. ജോർജ് മാത്യു, ടി എസ് ജോൺ എന്നിവരുടെ അനുസ്മരണ സമ്മേളനം ഇതിന്റെ ഭാഗമാകും.

സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ മാധ്യമപ്രവർത്തനവുമായിരുന്ന കെ സി.മാമൻ മാപ്പിളയുടേയും തിരുവിതാംകൂർ രാജാവ് ആയിരുന്ന ഉത്രാട തിരുനാൾ മാർത്താണ്ഡവർമ്മയുടെയും ഓർമ്മ പുതുക്കുന്നതിന് നടത്തുന്ന നീരേറ്റുപുറം പമ്പ ജലോത്സവം  രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിച്ചുള്ള പ്രവർത്തനമാണ്.

തിരുവല്ല നഗരസഭ സ്റ്റേഡിയത്തിൽ ആരംഭിച്ച  കുട്ടനാട് പൂരം @ തിരുവല്ല കാർണിവൽ  ആന്റോ ആൻറണി എം.പി ഉദ്ഘാടനം ചെയ്യ്തു. ജലമേളയുടെ രക്ഷാധികാരി എ ജെ രാജൻ  ഐഎഎസ് അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം ബൈജു എഴുപുന്ന മുഖ്യഅതിഥിയായി.

നഗരസഭ വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി, വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടീ തോമസ്,  കോഡിനേറ്റർ ഡോ.സജി പോത്തൻ, കൗൺസിലർ ശ്രീനിവാസ് പുറയാറ്റ്, അനിൽ സി ഉഷസ്, വി ആർ രാജേഷ് നീതാ ജോർജ്, പുന്നൂസ് ജോസഫ്, സജി കൂടാരത്തിൽ, ഷിബു വർക്കി, റെജി വേങ്ങൽ, അജി തമ്പാൻ, രാജു തിരുവല്ല, റോഷിൻ ശർമ എന്നിവർ പ്രസംഗിച്ചു. കാർണിവലിൻ്റെ ബ്രാൻഡ് അംബാസിഡറായി പ്രശസ്ത ചലച്ചിത്ര താരവും സംവിധായകനുമായ ബൈജു എഴുപുന്നയെ നിയമിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി : കൊച്ചിയിലെ മഴക്കാലപൂർവ ശുചീകരണത്തിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി.മുന്നൊരുക്കങ്ങൾ അവസാന നിമിഷം ചെയ്യേണ്ട കാര്യമല്ലെന്നും ഇക്കാര്യങ്ങൾ പറഞ്ഞു മടുത്തുവെന്നും യാതൊരു നടപടിയും ഉണ്ടായിക്കാണുന്നില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. കൊച്ചിയിലെ...

നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ

കണ്ണൂർ : പാപ്പിനിശ്ശേരി പാറക്കലിൽ നാലുമാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി.തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ കൂടെ കിടന്നുറങ്ങിയിരുന്ന കുട്ടിയെ അർധരാത്രിയോടെ കാണാതായിരുന്നു. സംഭവത്തില്‍ വളപ്പട്ടണം പോലീസ്...
- Advertisment -

Most Popular

- Advertisement -