തിരുവല്ല: കുറ്റൂർ പാണ്ടിശേരി ഭാഗം ഗവ എൽ പി സ്കൂളിന്റെ 111- ആം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികൾ ഇല്ലാത്തതിന്റെ പേരിൽ അടച്ചു പൂട്ടലിന്റെ വക്കിൽ എത്തിയ സ്കൂളിനെ അധ്യാപകരുടെയും അനധ്യാപകരുടെയും നാട്ടുകാരുടെ ശ്രമകരമായ പരിശ്രമത്തിന്റെ ഫലത്തിലാണ് ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന ഗവൺമെൻറ് എൽപി സ്കൂളാക്കി മാറിയത്.
ഇതിൻറ് ഭാഗമായി വിദ്യാഭ്യാസ മന്ത്രി കുട്ടികൾക്ക് ആവശ്യമായ കെട്ടിടത്തിന്റെ അഭാവം മനസ്സിലാക്കി ഒരു കോടി രൂപ പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് 70 ഓളം കുട്ടികൾ ഈ ഏൽ.പി സ്കൂളിൽ പഠിക്കുന്നു.
പിടിഎ പ്രസിഡണ്ട് ഷിജി മോൾ സജിയുടെ അധ്യക്ഷതയിൽ കൂടിയ വാർഷിക യോഗം കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ.ടി എബ്രഹാം, സാറാമ്മ കെ. വർഗീസ്, എ ഇ ഒ സജീവ് സി വി, സുമാദേവി, പ്രധാന അധ്യാപിക സുജാ ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രതിനിധികളായ വി ആർ രാജേഷ്, എം ആർ പരമേശ്വരൻ പിള്ള, വി എം അശോക് കുമാർ, പി ഓ ഗോപി, അധ്യാപകരായ ജസ്റ്റിൻ രാജ്, ശ്രീജ ടിഅർ, ലേഖ എ, സംതൃപ്തി വി നായർ, പുഷ്പാ ദേവി, ബിജിമോൾ, സ്കൂൾ ലീഡർ ഏബൽ പിആർ, അലീം എന്നിവർ പ്രസംഗിച്ചു.