കുറ്റൂർ : ആരോഗ്യകരമായ ഭക്ഷണം വീട്ടുവളപ്പിൽ തന്നെ ഉൽപാദിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ വളങ്ങളും കീടനാശിനികളും തൈകളും അടങ്ങിയ കിറ്റ് സബ്‌സിഡി നിരക്കിൽ കൃഷി ഭവനിൽ നിന്നും വിതരണം ചെയ്തു തുടങ്ങി. കിറ്റുകളുടെ വിതരണോത്ഘാടനം കുറ്റൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോണും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ. റ്റി എബ്രഹാം ചേർന്ന് നിർവഹിച്ചു.
800 രൂപ വില വരുന്ന കിറ്റിൽ ഡോളമൈറ്റ് -7 kg , വേർമി കമ്പോസ്റ്റ്-6 kg, ജൈവ രോഗ കീട നിയന്ത്രണാപാധികളായ സ്യൂടോമോനാസ്, ട്രിക്കോടെര്മ, ഫിഷ് അമിനോ ആസിഡ്, വേപ്പെണ്ണ(100 ml വീതം ), സൂക്ഷ്മൂലക വളമായ സമ്പൂർണ വെജിറ്റബിൾ മിക്സ്( 200 ഗ്രാം ), പച്ചക്കറി തൈകൾ ഇവ ഉൾപ്പെടുന്നു.
കർഷകർക്ക് 300/- രൂപ അടച്ചു കിറ്റുകൾ വാങ്ങാം. താല്പര്യമുള്ള കർഷകർ കരം അടച്ച രസീതുമായി കൃഷി ഭവനിൽ എത്തി രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു.