തിരുവല്ല: കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കുറ്റൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ അഭിമുഖ്യത്തിൽ കർഷകർക്ക് ന്യായവിലയിൽ ഉത്പന്നങ്ങൾ വിറ്റഴിക്കുവാനും സുരക്ഷിതമായ നാടൻ പഴം – പച്ചകറി പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനുമായി ഓണസമൃദ്ധി 2024 കർഷക ചന്ത ആരംഭിച്ചു.
കർഷകരിൽ നിന്നും പച്ചക്കറികൾ 10% അധികവില നൽകി സംഭരിക്കുന്നതും പൊതു വിപണി വിലയേക്കാൾ 30% വരെ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് വിൽക്കുകയും ചെയ്യുന്നു. 14 വരെ നടത്തുന്ന കർഷകചന്തയുടെ ഉദ്ഘാടനം കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനുരാധ സുരേഷ് നിർവഹിച്ചു. കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജോൺ അധ്യക്ഷനായി.
കുറ്റൂർ കൃഷി ഓഫീസർ താര മോഹൻ, വിദ്യാഭ്യാസ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ടി എബ്രഹാം , ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപഴ്സൺ ശ്രീജ ആർ, വാർഡ് മെമ്പർമാരായ ബിന്ദു കുഞ്ഞുമോൻ, ജോ ഇല്ലഞ്ഞിമൂട്ടിൽ, ശ്രീവല്ലഭൻ നായർ, പ്രസന്ന കുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിന്ദു, കൃഷി അസിസ്റ്റന്റ് മാരായ ലൗലി, സ്മിത എന്നിവർ പ്രസംഗിച്ചു.