കൊച്ചി : കേരള പത്രപ്രവർത്തക യൂണിയൻ 60-ാമത് സംസ്ഥാന സമ്മേളനം ഒക്ടോബർ 17 മുതൽ 19 വരെ കൊച്ചിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺബാബുവും അറിയിച്ചു. 18 ന് കലൂർ എജെ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 19ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
17ന് നിലവിലെ സംസ്ഥാന കമ്മിറ്റിയും സംയുക്ത കമ്മിറ്റിയും കൂടും. സമ്മേളനത്തോടനുബന്ധിച്ച് സെമിനാറുകൾ, ട്രേഡ് യൂണിയൻ സമ്മേളനം, വിമൺ കോൺക്ലേവ്, ഫുട്ബോൾ ക്രിക്കറ്റ് ടൂർണമെന്റുകൾ എന്നിവയും സംഘടിപ്പിക്കും.