തിരുവല്ല :മനുഷ്യത്വരഹിതമായ എല്ലാ പ്രതിസന്ധികളും അസമാധാനത്തിന്റെ കാരണങ്ങൾ ആണെന്നും ലോകത്ത് നടക്കുന്ന യാതനകളും വംശീയ ഹത്യകളും അവസാനിപ്പിക്കുന്നതിനും സമാധാനത്തിന്റെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും എല്ലാവരും പരിശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. വൈ എം സി എ ദേശീയ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൻ കുറ്റൂർ കമ്യൂണിറ്റി ഹാളിൽ നടന്ന അഗോള സമാധാനവും വൈ എം സി എ സംഗമവും ഉദ്ഘാടനം നിർവ്വഹിക്കയായിരുന്നു അദ്ദേഹം.
സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ സമാധാനത്തെ കെടുത്തി കളയുന്നുയെന്നും നീതിക്കുവേണ്ടിയും സമാധാന ജീവിതം സാധ്യമാകുന്നതിനും നില നിന്ന ഫാ. സ്റ്റാൻ സാമി യും അനേക വൈദികരും കന്യാസ്ത്രികളും പകർന്ന് നല്കിയ സമാധാന ശ്രമങ്ങൾ ചേർന്ന് പോകതെ കരുത്തോടെ തുടരണമെന്നും എല്ലാ അക്രമങ്ങൾക്കും അറുതി വരുത്തണമെന്നും, ക്രിസ്തുദേവൻ്റെ ഗിരി പ്രഭാഷണത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ട അഹിംസയുടെ തത്വശാസ്ത്രം നൽകിയ മഹാത്മജി ലോകത്തിന് സമാധാനത്തിന്റെ സക്ഷ്യമാന്നെന്നും അഗോള സമാധാനത്തിന് വേണ്ടിയുള്ള ശ്രമങ്ങളിൽ വൈഎംസിഎ മുൻപിൽ നിന്ന് പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
ദേശീയ ഇൻ്റർ റിലീജിയസ് കമ്മിറ്റി ചെയർമാൻ ഫാ. ദാനിയേൽ പുല്ലേലിൽ അധ്യക്ഷത വഹിച്ചു. ബിലിവേഴ്സ് ഈസ്റ്റേൺ സഭാ പരമാധ്യക്ഷൻ മാർ ശാമുവേൽ തെയോഫിലോസ് മെത്രാപ്പോലിത്ത അനുഗ്രഹ സന്ദേശം നല്കി. ദേശീയ ട്രഷറാർ റെജി ജോർജ് മുഖ്യാഥിതിയായി.
കേരള റീജൻ വൈസ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, തിരുവല്ല സബ് റീജൻ ചെയർമാൻ ജോജി പി. തോമസ് , പഞ്ചായത്ത് പ്രസിഡൻ്റ് അനുരാധ സുരേഷ് ,കൺവീനർ ജോ ഇലത്തിമൂട്ടിൻ, ഫാ. വി.എ ഏബ്രഹാം ഇളയശ്ശേരി, വർഗീസ് ടി മങ്ങാട്, സുനിൽ മറ്റത്ത് ചെങ്ങന്നൂർ സബ് റീജൻ ചെയർമാൻ ജോസഫ് ജോൺ, അലക്സാണ്ടർ കാരക്കാട്, റീജണൽ യൂത്ത് വർക്ക് സെക്രട്ടറി അജുൻ ഈപ്പൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
യൂറോപ്പിലെ വലിയ പർവ്വതമായ മൗണ്ട് എൽബറസ് കീഴടക്കിയ വനിത അഡ്വ. സീന സാറ മജ്നു വിനെ ആദരിച്ചു.






