മലപ്പുറം : മലപ്പുറം എടവണ്ണയിൽ വൻ ആയുധശേഖരം പിടികൂടി.എടവണ്ണ സ്വദേശി ഉണ്ണിക്കമ്മദിന്റെ വീട്ടിൽ നിന്നാണ് ആയുധ ശേഖരം പിടിച്ചെടുത്തത്. 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200 ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സുകളുമാണ് കണ്ടെത്തിയത് .പാലക്കാട് കഴിഞ്ഞ ദിവസം വെടിയുണ്ടയുമായി നാല് യുവാക്കൾ പിടിയിലായിരുന്നു . ഇതിനെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് ആയുധശേഖരം പിടികൂടിയത്.ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.