പാലക്കാട് : മണ്ണാർക്കാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി.തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശി വാക്കോടനിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ ശനി രാത്രി പത്തോടെയാണ് പുലി കുടുങ്ങിയത്. ടാപ്പിങ് തൊഴിലാളികൾക്കു മുന്നിലേക്ക് പുലി ചാടിവീണതിനെത്തുടർന്ന് ആഴ്‌ചകൾക്കു മുമ്പാണ് റബർ തോട്ടത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടിയും ചേർന്ന് പുലിക്കൂട് സ്ഥാപിച്ചത്. വനമേഖലയോടു ചേർന്നുള്ള കൊട്ടാരം ജോർജിന്റെ തോട്ടത്തിലാണ് കൂട് സ്ഥാപിച്ചത്. ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രദേശത്തെ വളർത്തു മൃഗങ്ങളെ പുലി പിടിച്ചു കൊന്നിരുന്നു .വനം അധികൃതർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു .






