കാസർകോഡ് : കാസർകോഡ് കൊളത്തൂരിൽ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ വീണ്ടും പുലി കുടുങ്ങി.ജനാര്‍ദനൻ എന്നയാളുടെ റബര്‍ തോട്ടത്തില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് ബുധനാഴ്ച രാവിലെ പുലിയെ കുടുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 23 നും ഇവിടെ സ്ഥാപിച്ച കൂട്ടിൽ പെൺപുലി കുടുങ്ങിയിരുന്നു. പുലിയുടെ ശല്യം സ്ഥിരമായി ഉള്ളതിനാലാണ് പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിക്കുന്നത്. അഞ്ചുവയസ് തോന്നുന്ന ആണ്‍പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്.