Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsജീവിതം ലഹരിയാക്കി...

ജീവിതം ലഹരിയാക്കി ആസ്വദിക്കണം : പ്രെഫ. പി. ജെ കുര്യൻ

തിരുവല്ല : ജീവിതം ലഹരിയാക്കി ആസ്വദിക്കണമെന്നും അതിനായി കായിക മേഖല സജീവമാക്കണമെന്നും രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രെഫ. പി.ജെ കുര്യൻ. വൈ.എം.സി.എ സബ് – റീജണിൻ്റെ നേതൃത്വത്തിൽ നടന്ന ലോക ആരോഗ്യദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കായിക സംസ്കാരം വളർത്തി ലഹരിയ്ക്കെതിരെ പോരാടാൻ സന്നദ്ധ സംഘടനകൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു.

ഡി.വൈ.എസ്.പി അഷാദ് എസ്, പുഷ്പഗിരി സി.ഇ. ഒ ഫാ. ബിജു വർഗീസ് പയ്യംമ്പള്ളിൽ, മുൻ ആർ.ഡി.ഒ പി.ഡി. ജോർജ്, ഡോ. പി.ജി ഗോകുലൻ, സബ് – റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, സബ് – റീജൺ മുൻ ചെയർമാൻന്മാരായ ജോ ഇലഞ്ഞിമൂട്ടിൻ, അഡ്വ. എം.ബി നൈനാൻ,  സ്പോർട്സ് ആൻ്റ് ഗെയിംസ് കമ്മിറ്റി കൺവീനർ കുര്യൻ ചെറിയാൻ, മുനിസിപ്പൽ കൗൺസിലർ ശ്രീനിവാസൻ പുറയാറ്റ്, ഈപ്പൻ കുര്യൻ, സബ് – റീജൺ വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം, ഭാരവാഹികളായ റോയി വർഗീസ്, റെജി പോൾ എന്നിവർ പ്രസംഗിച്ചു.

ലഹരി വിരുദ്ധ ബോധവത്കരണ ഫുട്ബോൾ സൗഹൃദ പ്രദർശന മത്സരം സംഘടിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓട്ടോ ഡ്രൈവറെ പമ്പാ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : കോഴഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറെ പമ്പാനദിയിൽ  മരിച്ച നിലയിൽ കണ്ടെത്തി.തെക്കേമല ചിറയിൽ പൗർണമി ഭവനത്തിൽ പ്രസാദ് ( 56 ) ആണ് മരിച്ചത്. ബുധൻ വൈകുന്നേരം കോഴഞ്ചേരി പാലത്തിന് താഴെ...

Kerala Lotteries Results : 10-12-2024 Sthree Sakthi SS-445

1st Prize Rs.7,500,000/- (75 Lakhs) SB 928561 (PAYYANNUR) Consolation Prize Rs.8,000/- SA 928561 SC 928561 SD 928561 SE 928561 SF 928561 SG 928561 SH 928561 SJ 928561 SK...
- Advertisment -

Most Popular

- Advertisement -