Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsപ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം : രണ്ട് പ്രതികൾ പിടിയിൽ

പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ  ലൈംഗികാതിക്രമം നടത്തിയ  രണ്ട് പ്രതികളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം കുരമ്പാല വടക്കേതിൽ മേലെതുണ്ടിൽ രാജേഷ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (42), കുരമ്പാല കൊച്ചുതുണ്ടിൽ വീട്ടിൽ ശശി (60) എന്നിവരാണ് പിടിയിലായത്.

2021 കോവിഡ് കാലത്ത് എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കുട്ടിയുടെ വീട്ടിൽ മൊബൈൽ ചാർജർ ചോദിച്ചെത്തി ആരുമില്ലാത്ത സമയത്ത് സുനിൽ കുമാർ പീഡിപ്പിക്കാൻ ശ്രമിച്ചത്. രണ്ടാമത്തെ സംഭവം കഴിഞ്ഞ വർഷം ജൂണിലാണ്. കുട്ടിയുടെ വിദ്യാഭ്യാസത്തിന്  സാമ്പത്തിക സഹായം ചെയ്തു കൊടുത്തത് മുതലെടുത്ത പ്രതി ശശി, സ്വന്തം വീട്ടിൽ വച്ച് കുട്ടിയെ ലൈംഗിക അതിക്രമത്തിന് വിധേയയാക്കിയായിരുന്നു. കുട്ടിക്ക് ഇപ്പോൾ 16 വയസ്സ് കഴിഞ്ഞു.

സ്കൂളിൽ എത്താതിരുന്ന കുട്ടിക്ക് അധികൃതർ കൗൺസിലിംഗ് നൽകിയപ്പോഴാണ് ലൈംഗിക അതിക്രമത്തെപ്പറ്റി അറിയുന്നത്. തുടർന്ന്, പന്തളം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് ഉടനടി കുട്ടിയുടെ വിശദമായ മൊഴിയെടുക്കുകയും, തുടർന്ന് അന്നുതന്നെ കോടതിയിൽ അപേക്ഷ സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അവിടെ മൊഴിരേഖപ്പെടുത്തുകയും ചെയ്തു. ഈമാസം അഞ്ചിനാണ് പോലീസ് വിവരം അറിയുന്നതും കേസുകൾ രജിസ്റ്റർ ചെയ്യുന്നതും.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കുകയും വീടുകളിൽ നിന്നും ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അടൂർ ഡി വൈ എസ് പി ജി സന്തോഷ്‌ കുമാറിന്റെ മേൽനോട്ടത്തിൽ, പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കിണറ്റിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ നാല് പേർ ഉള്ളിൽ  അകപ്പെട്ടു

അടൂർ : ഏറത്ത് കിണറ്റിൽ വീണ ആളെ രക്ഷിക്കാനിറങ്ങിയ നാല് പേർ   ഉള്ളിൽ  അകപ്പെട്ടു. സംഭവം കണ്ടുനിന്ന വീട്ടമ്മ കുഴഞ്ഞു വീണു. നാട്ടുകാരുടെയും ഫയർ ഫോഴ്സിൻ്റെയും സമയോചിതമായ ഇടപ്പെടലിൽ ആളപായം ഒഴിവായി. ഞായറാഴ്ച രാവിലെ...

സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച സംഭവം:  ബി അശോകിന് സസ്‌പെൻഷൻ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ചതിൻ്റെ പേരില്‍ സൈനികക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറി ബി അശോകിന് സസ്‌പെൻഷൻ. സംസ്ഥാന സർക്കാരിനെ വിമർശിച്ചതിൻ്റെ പേരിൽ അഖിലേന്ത്യ സിവിൽ സർവീസ് റൂൾസ് പ്രകാരമാണ് അച്ചടക്ക നടപടി. കൃഷി വകുപ്പ്...
- Advertisment -

Most Popular

- Advertisement -