ന്യൂഡൽഹി : വന്ദേ ഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുക്കൾ. പട്‌ന – ടാറ്റാനഗര്‍ വന്ദേ ഭാരതില്‍ ഉണ്ടായ സംഭവത്തില്‍ കര്‍ശന നടപടിയുമായി ഇന്ത്യന്‍ റെയില്‍വേ. ഭക്ഷണത്തില്‍ പുഴുക്കളെ കണ്ടത് ചോദ്യം ചെയ്ത യാത്രക്കാരനോട് അത് ‘കുങ്കുമപ്പൂവ്’ ആണെന്ന് പറഞ്ഞ് ജീവനക്കാര്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചതായി പറയുന്നു.
സംഭവം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ ഇടപെട്ട റെയില്‍വേ മന്ത്രാലയം ഐ.ആര്‍.സി.ടി.സിക്ക് 10 ലക്ഷം രൂപയും സേവന ദാതാവിന് 50 ലക്ഷം രൂപയും പിഴ ചുമത്തി. യാത്രക്കാരുടെ സുരക്ഷയ്ക്കും ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനുമാണ് തങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്ന് ഔദ്യോഗികമായി അറിയിച്ച റയില്‍വേ മന്ത്രാലയം സേവന ദാതാവിന്റെ കരാര്‍ റദ്ദാക്കാനുള്ള ഉത്തരവ് നല്‍കുകയും ചെയ്തു.






