Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsവ്യാജ ലഹരികേസില്‍...

വ്യാജ ലഹരികേസില്‍ ഷീല സണ്ണിയെ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ കസ്റ്റഡിയില്‍

തൃശ്ശൂര്‍ :ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ മരുമകളുടെ സഹോദരി ലിവിയ ജോസ് പോലീസ് കസ്റ്റഡിയില്‍. സംഭവത്തിലെ മുഖ്യ ആസൂത്രകയാണ് ലിവിയ ജോസ്. ദുബായില്‍ നിന്ന് മുംബൈയില്‍ വിമാനമിറങ്ങിയപ്പോഴാണ് ഇവര്‍ പിടിയിലായത് .ഇവരെ പിടികൂടാന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

2023 മാർച്ച് 27നാണ് ഷീല സണ്ണിയുടെ സ്കൂട്ടറിൽനിന്ന് വ്യാജ എൽഎസ്ഡി സ്റ്റാമ്പുകൾ എക്സൈസ് പിടിച്ചെടുത്തത്.72 ദിവസം റിമാന്റിൽ കിടന്ന ഷീലയെ പിന്നീട് കുറ്റവിമുക്തയാക്കുകയായിരുന്നു .ഷീലയും മരുമകളുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നു . ഷീലയെ കുടുക്കാൻ മരുമകളുടെ സഹോദരി ലിവിയ സുഹൃത്തായ നാരായണദാസിനെ ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷൻ കേസ്. നാരായണദാസിനെ ബാം​ഗ്ലൂരിൽ നിന്ന്‌ നേരത്തെ പിടികൂടിയിരുന്നു. പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോള്‍ ലിവിയ ദുബായിലേക്ക് കടക്കുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുളിക്കീഴിൽ  പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവല്ല: പുളിക്കീഴിലെ പമ്പയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിക്കീഴ് ബീവറേജ്‌സ് ഔട്ട്ലെറ്റിന്  സമീപം പമ്പയാറ്റിൽ നിരണം സെൻട്രൽ കന്യാത്രയിൽ അജിയുടെ മകൻ  അനന്ദു (18) ആണ് മരിച്ച നിലയിൽ...

അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കിൽ ഡെവലപ്പ്മെൻ്റ് സെൻറർ അനുവദിച്ചു

അടൂർ : സംസ്ഥാനത്ത് ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി തൊഴിൽ വൈദഗ്ധ്യം നൽകുന്നതിനായി അടൂർ വടക്കടത്ത് കാവ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ "സ്കിൽ ഡെവലപ്പ്മെൻ്റ് സെൻ്റർ "...
- Advertisment -

Most Popular

- Advertisement -