Tuesday, December 23, 2025
No menu items!

subscribe-youtube-channel

HomeNewsബംഗാൾ ഉൾക്കടലിൽ...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം :  സംസ്ഥാനത്ത് നേരിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് കേരളത്തിലെ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വടക്കൻ ആൻഡമാനും മ്യാന്മാറിനും മുകളിലായി ചക്രവാതചുഴി  സ്ഥിതി ചെയ്യുന്നു. സെപ്റ്റംബർ  22 -ഓടെ  ഇത് വടക്കൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങാനാണ് സാധ്യത. സെപ്റ്റംബർ 25 -ഓടെ മ്യാന്മാർ- ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യ കിഴക്കൻ – വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിലേക്ക് പുതിയ ന്യൂനമർദ്ദം  എത്തിച്ചേരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലവർഷം: ആലപ്പുഴജില്ലയിൽ കൺട്രോൾ റൂം തുറന്നു

ആലപ്പുഴ: ജില്ലയിൽ കാലവർഷം ശക്തിപ്രാപിച്ചതിനാലും ശക്തമായ മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാലും അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന്  കൺട്രോൾ റൂമുകൾ പ്രവർത്തനമാരംഭിച്ചു. മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി  അടിയന്തര സാഹചര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രസ്തുത കണ്‍ട്രോള്‍ റൂമുകളില്‍ ആവശ്യമായ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 56 (തുമ്പോളി ഗേറ്റ്) മേയ് 13 ന് വൈകിട്ട് ആറു മണി മുതല്‍  17 ന് വൈകിട്ട് ആറു മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി...
- Advertisment -

Most Popular

- Advertisement -