മധുര : മധുരയിൽ നടക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് പൊളിറ്റ് ബ്യൂറോ അംഗീകരിച്ചു.ഇന്ന് രാവിലെ ചേർന്ന കേന്ദ്ര കമ്മിറ്റിയിലാണ് അംഗീകാരം നൽകിയത്.പ്രകാശ് കാരാട്ടാണ് ജനറൽ സെക്രട്ടറിയായി എം എ ബേബിയുടെ പേര് നിർദേശിച്ചത്.
കേരളത്തിൽ നിന്നു മൂന്ന് പേരെ സിപിഎം കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ടിപി രാമകൃഷ്ണൻ, ദിനേഷ് പുത്തലത്ത്, കെ.എസ്. സലീഖ എന്നിവരാണ് കേന്ദ്ര കമ്മിറ്റിയിലെത്തുന്നത് .പി.കെ.ശ്രീമതിയും കേന്ദ്രകമ്മിറ്റിയിൽ തുടരും.