നാഗ്‌പൂർ : നിർബന്ധിത മതപരിവർത്തനമെന്ന പരാതിയിൽ മഹാരാഷ്ട്ര നാഗ്പൂരിൽ മലയാളി വൈദികനേയും ഭാര്യയെയും ഉൾപ്പെടെ 6 പേരെ പോലീസ് അറസ്റ്റ് ചെയ്തു .സിഎസ്ഐ.വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്മിൻ എന്നിവരുൾപ്പെടെ 12 പേർക്കെതിരെയാണ് കേസ് .ബജ്‌റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് കേസ്. ക്രിസ്മസ് പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കവേയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.






