Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiഅറബിക്കടലിൽ വൻ...

അറബിക്കടലിൽ വൻ ലഹരിവേട്ട : 3,000 കോടിയുടെ ലഹരിമരുന്ന് പിടികൂടി, അഞ്ച് പാകിസ്താനികൾ അറസ്റ്റിൽ

മുംബൈ : അറബിക്കടലിൽ ലക്ഷദ്വീപിന് പടിഞ്ഞാറുഭാഗത്തായി വൻ ലഹരിവേട്ട.കോസ്റ്റ്ഗാർഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിൽ 3,000 കോടി രൂപയിലധികം വിലമതിക്കുന്ന ലഹരിവസ്തുക്കളാണ് പിടികൂടിയത്.മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച ഇറാനിയൻ പായ്ക്കപ്പലും അതിലുണ്ടായിരുന്ന അഞ്ച് പാകിസ്താൻ സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.

526 കിലോഗ്രാം ഹെറോയിനും മെത്താംഫെറ്റാമൈനുമാണ് കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തത്. .രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആകാശമാർഗവും കടൽമാർഗവും നിരീക്ഷണം നടത്തി സംശയാസ്പദമായ രീതിയിൽ നീങ്ങിയ ഇറാനിയൻ ബോട്ടിനെ സമീപിച്ച് കീഴ്പ്പെടുത്തുകയുമായിരുന്നു.പിടിച്ചെടുത്ത ബോട്ടും മയക്കുമരുന്നും കസ്റ്റഡിയിലായ ജീവനക്കാരെയും കൂടുതൽ ചോദ്യം ചെയ്യലിനും നിയമനടപടികൾക്കുമായി മുംബൈയിലേക്ക് കൊണ്ടുപോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 02-11-2024 Karunya KR-678

1st Prize Rs.80,00,000/- KH 133089 (GURUVAYOOR) Consolation Prize Rs.8,000/- KA 133089 KB 133089 KC 133089 KD 133089 KE 133089 KF 133089 KG 133089 KJ 133089 KK 133089...

പാർട്ടിയുടെ പേരിൽ പ്രചരിപ്പിക്കുന്നത് നുണക്കഥകൾ: സിപിഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിലെയും ജില്ലാ കമ്മിറ്റി യോഗത്തിലെയും ചർച്ചകളെന്ന പേരിൽ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് നുണക്കഥകളും ഊഹാപോഹങ്ങളുമാണെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പ്രസ്താവനയിൽ പറഞ്ഞു. വീണാ ജോർജ് പാർട്ടി സംസ്ഥാന കമ്മിറ്റിയിലെ...
- Advertisment -

Most Popular

- Advertisement -