കാട്മണ്ഡു : നേപ്പാളില്‍ ഉണ്ടായ വൻ ഭൂകമ്പത്തിൽ 53 പേർ മരിച്ചു.62 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ രാവിലെ ആറരയോടെയാണ് അനുഭവപ്പെട്ടത്. ഉത്തരേന്ത്യയില്‍ പലയിടത്തും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിലെ ലുബുച്ചെയ്ക്ക് 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വെ വ്യക്തമാക്കി.
ബംഗ്ലാദേശ്, ഭൂട്ടാൻ, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് അഫ്ഗാനിസ്താനില്‍ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.