Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ രണ്ടിടത്ത്...

കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം

കൊച്ചി : കൊച്ചിയിൽ രണ്ടിടത്ത് വൻ തീപിടിത്തം.സൗത്ത് റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീപ്പിടിത്തം റെയില്‍വേ ട്രാക്കിന് സമീപത്തേക്കും പടർന്നു. പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.

അഗ്‌നിബാധയെത്തുടര്‍ന്ന്, ഗോഡൗണിലുണ്ടായിരുന്ന 12 ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി അധികൃതര്‍ അറിയിച്ചു. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും പൊലീസും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. സമീപത്തെ വീട്ടുകാരെ പൊലീസ് ഒഴിപ്പിച്ചു . മുക്കാൽ മണിക്കൂറോളം ട്രെയിൻ ഗതാഗതം നിർത്തിവച്ചു. ഗോഡൗണിന് പിൻവശത്ത് നിന്നാണ് തീ പടർന്നത് . തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല

നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയിൽ രാത്രി 12 മണിയോടെ അഗ്നിബാധയുണ്ടായി .ഹോട്ടലിലെ പാര്‍ക്കിങ് ഏരിയയിലാണ് തീപടര്‍ന്നത്. ഒരു കാര്‍ പൂര്‍ണമായും മൂന്ന് കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായി കത്തിനശിച്ചു. ആളപായമില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേന്ദ്രസഹായം നല്‍കിയില്ലെന്ന പ്രസ്താവന:  മുഖ്യമന്ത്രിയെ സംവാദത്തിന് വിളിച്ച്  രാജീവ് ചന്ദ്രശേഖര്‍

തൃശൂർ: കേരളം നേരിട്ട ദുരന്തങ്ങളില്‍ ഒരു രൂപ പോലും കേന്ദ്രസഹായമായി നല്‍കിയില്ലെന്ന മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. അമിത് ഷാ പറഞ്ഞത് വ്യക്തമായ കണക്കുകള്‍ വച്ചാണ്....

ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ

തിരുവനന്തപുരം : ഇടത് ചിന്തകനായ റെ‍ജി ലൂക്കോസ് ബിജെപിയിൽ അം​ഗത്വം സ്വീകരിച്ചു. ചാനൽ ചർച്ചകളിൽ സജീവ സാന്നിധ്യവുമായിരുന്ന റെജി ലൂക്കോസിനെ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പാർട്ടിയിലേക്ക്...
- Advertisment -

Most Popular

- Advertisement -