ആറന്മുള : സ്വതന്ത്ര കലാ സാഹിത്യ സംഘടനയായ മലയാള കാവ്യസാഹിതി (മകാസ)യുടെ പത്തനംതിട്ട ജില്ലാ സമ്മേളനം നവംബർ 10 ന് ആറുന്മുള ഒന്തേക്കാട് – പാറടയിൽ നടക്കും. പൈതൃക കലാ ഗവേഷകനും കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലറുമായ ഡോ. പി. എൻ സുരേഷ് ഉദ്ഘാടനം ചെയ്യും. എഴുത്തുകാരനും മകാസ ജില്ലാ സെക്രട്ടറിയുമായ കണിയാന്തറ മോഹനകുമാർ സ്വാഗതമാശംസിക്കുന്ന സഭയിൽ കഥാകാരനും മകാസ ജില്ലാ പ്രസിഡൻ്റുമായ വർഗ്ഗീസ് പാറടയിൽ അധ്യക്ഷത വഹിക്കും.
സമ്മേളനത്തിൽ മകാസ സംസ്ഥാന സംഘടനാ സെക്രട്ടറി ബിന്ദു ദിലീപ് രാജ് മുഖ്യ പ്രഭാഷണം നടത്തും. കലാ സാംസ്ക്കാരിക രംഗത്തെ പ്രവർത്തനം മുൻ നിർത്തി ഡോ. പി. എൻ സുരേഷിന് മലയാള കാവ്യസാഹിതിയുടെ ഉപഹാരം സമ്മാനിക്കും. ജില്ലാതലത്തിൽ നടത്തിയ സാഹിത്യ മത്സര വിജയികൾക്കുള്ള പുരസ്ക്കാര സമർപ്പണം ഡോ.പി.എൻ സുരേഷ് നടത്തും .തുടർന്ന് കവിയരങ്ങ്, ജില്ലാ ഭാരവാഹി പ്രഖ്യാപനം എന്നിവ നടക്കും.