Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ദർശനത്തിനെത്തുന്ന...

ശബരിമല ദർശനത്തിനെത്തുന്ന മാളികപ്പുറവും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ കയറണം : പോലീസ്

ശബരിമല : സന്നിധാനത്തെത്തുന്ന മാളികപ്പുറങ്ങളും കുട്ടി അയ്യപ്പന്മാരും പതിനെട്ടാംപടിയുടെ വശങ്ങളിലൂടെ പടി കയറണമെന്ന നിര്‍ദേശവുമായി പോലീസ്. പടിയുടെ വശങ്ങളിലായി നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭക്തരെ പിടിച്ചുകയറ്റാന്‍ സഹായിക്കുന്നതിനാണിത്. ഇതുസംബന്ധിച്ച് മെഗാഫോണിലൂടെ നിര്‍ദേശം നല്‍കുന്ന സംവിധാനത്തിന് പതിനെട്ടാംപടിക്ക് താഴെ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ പി. ബാലകൃഷ്ണന്‍ നായര്‍ തുടക്കംകുറിച്ചു.

പതിനെട്ടാംപടിയുടെ താഴെ ഡ്യൂട്ടിയിലുള്ള പോലീസുകാരും റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് ടീമും ഇക്കാര്യം മെഗാഫോണിലൂടെ ഭക്തരെ അറിയിക്കുന്നുണ്ട്. സ്ത്രീകളെയും കുട്ടികളെയും സുരക്ഷിതമായി പടി കയറിയെത്തുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഇടവിട്ട് മെഗാഫോണിലൂടെ ഇക്കാര്യം അനൗണ്‍സ് ചെയ്യുന്നുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : 4 ജില്ലകളിൽ യെല്ലോ അലെർട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴ തുടരും .4 ജില്ലകളിൽ ഇന്ന് യെല്ലോ അലെർട്ടാണ് .ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത...

ഓണം കളറാക്കാന്‍ കുടുംബശ്രീ ഓണച്ചന്തകള്‍

ചെങ്ങന്നൂർ : ഓണം വര്‍ണാഭമാക്കാന്‍ വ്യത്യസ്ത വിഭവങ്ങളുമായി കുടുംബശ്രീ ഓണച്ചന്തകള്‍. ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി ബസ്സ്റ്റാന്‍ഡ് പരിസരത്ത് ആരംഭിച്ച ജില്ലാതല മേളയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജില്ലയിലെ മുഴുവന്‍ സി.ഡി.എസ്സുകളിലും ഓണം വിപണന മേള...
- Advertisment -

Most Popular

- Advertisement -