മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണമേളയും സംഘടിപ്പിച്ചു. കുന്നന്താനം എൻ എസ് എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ചെയർമാനും എൻ എസ് എസ് പ്രതിനിധി സഭാംഗവുമായ എം പി ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്യ്തു.
എൻ എസ് എസ് പ്രതിനിധി സഭാംഗം അഡ്വ പ്രകാശ് കുമാർ ചരളേൽ അധ്യക്ഷത വഹിച്ചു. യുണിയൻ സെക്രട്ടറി എം ജി അശോക് കുമാർ , യുണിയൻ ഭരണ സമിതി അംഗങ്ങളായ പ്രശാന്ത് കുമാർ വി എം , സുദർശന കുമാർ , കരുണാകരൻ നായർ, അനിൽകുമാർ, വനിതാ യുണിയൻ പ്രസിഡന്റ് സി പി ഓമനകുമാരി എന്നിവർ പ്രസംഗിച്ചു.
രാമായണ മേളയുടെ ഭാഗമായി എൽ പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂൾ വനിതകളുടെ മത്സരങ്ങളും നടന്നു. നൂറ് കണക്കിന് മത്സരാർത്ഥികളാണ് പരിപാടിയിൽ പങ്കെടുത്തത്