ആലപ്പുഴ : ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ശ്രീമദ് ഭാഗവത സത്ര സമിതി ഗുരുവായൂരപ്പ ഭക്തർക്ക് നൽകി വരുന്ന മള്ളിയൂർ പുരസ്കാരം ഗാനരചയിതാവും സിനിമ സംവിധായകനും നിർമാതാവുമായ ശ്രീകുമാരൻ തമ്പിക്ക് രമേശ് ചെന്നിത്തല എംഎൽഎ സമ്മാനിച്ചു. 50,000 രൂപയും ഗുരുവായൂരപ്പന്റെ തങ്കപ്പതക്കവും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്ര വേദിയിലാണ് സമ്മാനിച്ചത്.അഡ്വ പി എസ് ശ്രീകുമാർ അധ്യക്ഷനായി. വയലാർ മാധവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.
എസ്എൻ ഡി പി അമ്പലപ്പുഴ താലൂക്ക് യൂണിയൻ സെക്രട്ടറി കെ.എൻ. പ്രേമാനന്ദൻ, സമിതി വർക്കിങ് ചെയർമാൻ പി.വെങ്കിട്ടരാമയ്യർ, ഉപാധ്യക്ഷൻ എസ് നാരായണ സ്വാമി, ജനറൽ കൺവീനർ കെ.കെ. ഗോപകുമാർ, സമിതി ജന.സെട്രട്ടറി ടി.ജി പത്മനാഭൻ നായർ, ട്രഷറർ എസ് ശ്രീനി , കെ. ശിവശങ്കരൻ, ഡോ.വികെ സരസ്വതി, സോമുമാർ, രതീശൻ, അംബുജാക്ഷൻ നായർ, രമാദേവി,വി കെ.സുരേഷ് ബാബു, പ്രിയദർശൻ തമ്പി തുടങ്ങിയർ പങ്കെടുത്തു.