തിരുവല്ല: മന്നൻകരച്ചിറ ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് (4) മുതൽ ഏപ്രിൽ 11വരെ നടക്കും. ഇന്ന് വൈകിട്ട് 7നും 8നും ഇടയിൽ കൊടിയേറ്റ് നടക്കും. തിരുവല്ല താലൂക്ക് എൻഎസ്എസ് യൂണിയൻ പ്രസിഡൻ്റ് ആർ. മോഹൻകുമാർ തന്ത്രിക്ക് കൊടിക്കൂറ കൈമാറും.
7.30ന് സംഗീതാർച്ചന, തിരുവാതിര. അഞ്ചിന് 7ന് കലശപൂജ, 8മുതൽ നാരായണീയ പാരായണം, 7ന് കരോക്കെ ഗാനമേള.ആറിന് 8 മുതൽ നാരായണീയ സത്സംഗം, 7.30 മുതൽ നൃത്തനൃത്യങ്ങൾ. 7ന് 7.30ന് പിന്നൽ തിരുവാതിരയും കിണ്ണം കളിയും. 8ന്9.30 മുതൽ ഉത്സവബലി ദർശനം,7ന് സോപാന സംഗീതം. 8.30ന്നൃത്തസന്ധ്യ. 9ന് 8ന് നാരായണീയ പാരായണം,9.30ന് കർണശപഥം മേജർ സെറ്റ് കഥകളി.10ന് 8.30ന് ശ്രീഭൂതബലി, 9ന്കലശപൂജ, 8.30ന് കേശവപുരം മഹാദേവ ക്ഷേത്രത്തിൽ നിന്നും പള്ളിവേട്ട, 9.30നു നൃത്തസന്ധ്യ.11ന് 9ന് ആറാട്ട് ബലി, 10ന് കൊടിയിറക്ക്, 6ന് ആറാട്ട് അഴിയിടത്തുചിറ അനിരുദ്ധേശ്വരം മഹാദേവക്ഷേത്രക്കുളത്തിൽ, 8.30ന്കലശാഭിഷേകം,തുടർന്ന് സേവ എന്നിവ ഉണ്ടാകും.