ഗുരുവായൂർ: സാമൂഹിക, സാംസ്കാരിക പ്രവർത്തനത്തിന് ഗ്ലോബൽ എൻ എസ് എസ് ഏർപ്പെടുത്തിയ മന്നത്ത് പദ്മനാഭ പുരസ്ക്കാരം തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. ജി രാമൻ നായർക്ക് സമ്മാനിക്കും.
ഗുരുവായൂർ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നാളെ നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിൽ ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ വി കെ വിജയൻ പുരസ്കാരം സമർപ്പിക്കും. ജി എൻ എസ് എസ് സംസ്ഥാന പ്രസിഡന്റ് കെ പി രാമചന്ദൻ അധ്യക്ഷനാകും. കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ മന്നത്ത് പദ്മനാഭൻ അനുസ്മരണ പ്രഭാഷണം നടത്തും.