തിരുവനന്തപുരം : മാട്രിമോണിയിൽ വിവാഹപരസ്യം നൽകി 10ഓളം പേരെ വിവാഹം കഴിച്ച വിവാഹത്തട്ടിപ്പുകാരി പിടിയിൽ .എറണാകുളം കാഞ്ഞിരമറ്റം സ്വദേശിനി രേഷ്‌മ ചന്ദ്രശേഖരനാണ് പുതിയ വിവാഹത്തിന് തൊട്ടുമുമ്പ് പിടിയിലായത്. തലസ്ഥാനത്തെ പഞ്ചായത്തംഗമായ പ്രതിശ്രുത വരനും ബന്ധുവിനും തോന്നിയ സംശയമാണ് രേഷ്മയെ കുടുക്കിയത്.വിവിധ ജില്ലകളിലായി പത്തു പേരെ വിവാഹം കഴിച്ചു മുങ്ങിയ യുവതി നാലുപേരുമായി വിവാഹവും നിശ്വയിച്ചിരുന്നു. ഇവർക്ക് 2 വയസ്സുള്ള മകളുണ്ട് .