ഈ ആഴ്ച തന്നെ മുഖ്യമന്ത്രിയെ കാണാനാണ് തീരുമാനം. മേഘയുടെ ആത്മഹത്യയിൽ മലപ്പുറം സ്വദേശിയും ഐബി ഉദ്യോഗസ്ഥനുമായ സുകാന്തിനെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യണമെന്നാണ് കുടുംബം ആവശ്യപ്പെടുന്നത്.
മേഘയുടെ ശമ്പളം ഉൾപ്പെടെയുള്ള സമ്പാദ്യം സുകാന്ത് കൈവശപ്പെടുത്തിയെന്നാണ് മേഘയുടെ കുടുംബം പറയുന്നത്. തിരുവനന്തപുരം പേട്ട പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. സുകാന്തും കുടുംബവും വീട് അടച്ചുപൂട്ടി ഒളിവിൽ പോയിരിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
മേഘ ആത്മഹത്യ ചെയ്ത റെയിൽവേ ട്രാക്കിൻ്റെ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്