തിരുവല്ല : എംസിഎ നിരണം മേഖല സമിതിയുടെ നേതൃത്വത്തിൽ ഏറ്റവും ഉയർന്ന മാർക്കോടുകൂടി പാസായ കുട്ടികളെ അനുമോദിക്കുന്ന “മെറിറ്റ് -2025” ബഥനി സന്യാസിനി സമൂഹത്തിന്റെ തിരുവല്ല പ്രൊവിൻസ് മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ശാന്തി SIC ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്റ് ബെന്നി സ്കറിയ അധ്യക്ഷത വഹിച്ചു.
മേഖലാ വൈദീക ഉപദേഷ്ടാവ് ഫാ സ്കറിയ വട്ടമറ്റത്തിൽ, ജനറൽ സെക്രട്ടറി ഷാനു മാത്യു, ട്രഷറർ ജെയിംസ് ചിറയിൽ, യൂണിറ്റ് പ്രസിഡന്റ് ജോസഫ് സി തോമസ്, അമ്പോറ്റി ചിറയിൽ, അനി ഏനാരിൽ, തോമസ് മത്തായി, ജോർജ്‌കുട്ടി ളാഹ മട്ടയ്ക്കൽ എന്നിവർ പ്രസംഗിച്ചു.
മദർ പ്രൊവിൻഷ്യൽ ആയി തിരഞ്ഞെടുക്കപ്പെട്ട ശാന്തി SICയ്ക്ക് എംസിഎ നിരണം മേഖലയുടെ മൊമെന്റോ നൽകി ആദരിച്ചു. റോസ് തോംസൺ മട്ടയ്ക്കൽ, ഡോ ലിസമോൾ ജോസഫ് ചിറയിൽ, ടെസ്സ ഡിന്നി കുര്യൻ, ഐറിൻ ജോസ് ജെബു, ജിസ അന്ന മാത്യു എന്നീ കുട്ടികളെ മൊമെന്റോ നൽകി അനുമോദിച്ചു.






