ന്യൂഡൽഹി : ഇന്ത്യൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാർക്ക് സക്കർബർഗ് നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മെറ്റ.ഇന്ത്യയേക്കുറിച്ചുള്ള സക്കര്‍ബര്‍ഗിന്റെ പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് രംഗത്തെത്തിയതിനു പിന്നാലെയാണ് മെറ്റയുടെ മാപ്പു പറച്ചിൽ. സിഇഒയുടെ വാക്കുകൾ അശ്രദ്ധമൂലം പറ്റിയ പിഴവായിരുന്നു എന്ന് മെറ്റാ ഇന്ത്യ ക്ഷമാപണ കുറിപ്പിൽ പറഞ്ഞു.
ജനുവരി 10-ന് നടത്തിയ പോഡ് കാസ്റ്റിൽ കോവിഡിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യയടക്കം മിക്കരാജ്യങ്ങളിലും ഭരണകക്ഷി തോല്‍വി നേരിട്ടെനന്നായിരുന്നു മാർക്ക് സക്കർബർഗ് പറഞ്ഞത്.തെറ്റായ വിവരം പ്രചരിപ്പിച്ചതിന് മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് പാര്‍ലമെന്ററി ഐടി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിഷികാന്ത് ദുബെ എംപി മുന്നറിയിപ്പ് നൽകിയിരുന്നു.